jio 800x100
jio 800x100
728-pixel-x-90
<< >>

എ കെ ആന്റണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിക്ക് വെള്ളിയാഴച്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്‌കത്തില്‍ ചെറിയതോതില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തുന്നത്.

ആന്റണിയെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാരുമാണ് നാളെ രാവിലെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

INDIANEWS24.COM NEWDELHI

Leave a Reply