728-pixel-x-90-2-learn
728-pixel-x-90
<< >>

എ.ഐ.സി യുടെ മാഞ്ചസ്റ്റര്‍ കണ്‍വന്‍ഷന്‍:

മാഞ്ചസ്റ്റര്‍ :അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്‍റെ മാഞ്ചസ്റ്റര്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഞായറാഴ്ച രാവിലെ 11.00 മണിയോടുകൂടി സ:ഇ.എം.എസ് നഗറില്‍ ആരംഭിക്കുന്ന സമ്മേളനം സി പി ഐ (എം ) പോളിറ്റ് ബ്യൂറോ അംഗവും,മുന്‍ സാംസ്കാരിക-വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സ:എം .എ.ബേബി ഉദ്ഘാടനം ചെയ്യും.

മാഞ്ചസ്റ്റര്‍ ചിത്തം ഹില്ലില്‍ ഐറിഷ് ഹെറിറ്റേജ് സെന്ററില്‍ ആണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.സമ്മേളനത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ദേശിയ സെക്രട്ടറി സ:ഹര്‍സേവ് ബെന്സ്യിന്‍ വിശദീകരിക്കും.

aicഉച്ചകഴിഞ്ഞ് മൂന്ന്‍ മണിക്ക് പൊതു സമ്മേളനം ആരംഭിക്കും.തൊഴില്‍ സ്ഥാപനങ്ങളില്‍ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി സ:എം എ ബേബിയുമായി സംവദിക്കാന്‍ അവസരം ഉണ്ടാകും.സമ്മേളനം നടക്കുന്ന വേദിയുടെ വിലാസം ചുവടെ ചേര്‍ക്കുന്നു.

E.M.S Nagar

Irish world Heritage Center

Town Way

Chetham Hill,Manchester

For more details contact:vinod Kumar-07889807350,Jinesh-07960432577

 

Leave a Reply