728-pixel-x-90-2-learn
728-pixel-x-90
<< >>

എ ഐ ബി ഷോ: താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

മുംബൈ: എഐബി നോക്കൗട്ട് ഷോയുടെ അവതാരകരും ഷോയില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ 13 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.

അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ഷോയുടെ പ്രധാന അവതാരകന്‍ കരണ്‍ ജോഹര്‍, റോസ്റ്റിങ്ങിന് വിധേയരായ ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍ ഷോ കണ്ടിരുന്ന ദീപിക പദുക്കോണ്‍, ആലിയ ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസെടുക്കാന്‍ പ്രാദേശിക കോടതിയാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകന്‍ സന്തോഷ് ദൗണ്ഡ്കറിന്റെ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ ഡിസംബര്‍ 20ന് പരിപാടിക്കു വേദി ഒരുക്കിയ വര്‍ളിയിലെ നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ക്കെതിരെയും നടപടിക്കു നിര്‍ദേശിച്ചിട്ടുണ്ട്. അശ്ലീല പ്രദര്‍ശനം, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും വിവരസാങ്കേതിക നിയമപ്രകാരമുള്ള മറ്റു വകുപ്പുകളുമാണ് ഇവര്‍ക്കെതിരെ ചുമത്തുക.

INDIANEWS24 MUMBAI

Leave a Reply