സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രഖ്യാപിച്ച രണ്ടാമൂഴും സിനിമയാകുമ്പോള്‍ ഈണമൊരുക്കുന്നത് ഇന്ത്യന്‍ സിനിമാ സംഗീതത്തിന് ഓസ്കാര്‍ നേടിത്തന്ന എ ആര് റഹ്മാന്.1992ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം യോദ്ധയാണ് റഹ്മാന് സംഗീതം നല്കിയ ഒരേയൊരു മലയാള ചിത്രം.
600 കോടി ബജറ്റിലൊരുങ്ങുന്ന രണ്ടാമൂഴത്തെ കുറിച്ച് പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാര്‍ത്തകളാണ് പുറത്തുവന്നത്.ഭീഷ്മരായി ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന് എത്തുമെന്നാണ് അറിയുന്നത്.വിക്രം, തെലുങ്കിലെ സൂപ്പര്‍ നായകന് നാഗാര്‍ജ്ജുന, കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവ്രാജ് കുമാര്‍ എന്നിവര്‍ വേഷമിടുമെന്നാണറിയുന്നത്.എം ടി വാസുദേവന്‍നായര്‍ തിരക്കഥയൊരുക്കുന്ന ചിത്രം ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യും.ഇന്ത്യയിലെ പ്രമുഖ പരസ്യചിത്ര സംവിധായകരില്‍ ഒരാളാണ് ശ്രീകുമാര്‍.
ബാഹുബലിക്കും പുരിമുരുകനും ശേഷം പീറ്റര്‍ ഹെയ്ന് ഒരുക്കുന്ന സംഘട്ടന രംഗങ്ങള്‍ രണ്ടാമൂഴത്തിന് വേണ്ടിയാകുമെന്നും അറിയുന്നു.മോഹന്‍ലാലിന്റെ നിലവിലുള്ള പ്രോജക്ടുകളെല്ലാം തീര്‍ന്ന ശേഷമാകും രണ്ടാമൂഴം തുടങ്ങുകയെന്ന് അറിയുന്നു.അതിനാല്‍ തന്നെ ചിത്രത്തിനായി ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടലുകള്‍.
INDIANEWS24.COM Movies