728-pixel-x-90-2-learn
728-pixel-x-90
<< >>

എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടും; ചിത്രം ആടുജീവിതം

ദുബായ്: മലയാളത്തിലൂടെ സിനിമാസംഗീതലോകത്ത് അരങ്ങേറ്റം കുറിച്ച എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തില്‍. ദുബായില്‍ നടന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്ന ബെന്യാമിന്റെ ആടുജീവിതത്തിലൂടെയാണ് കാല്‍ നൂറ്റാണ്ടിന് ശേഷം ഈ ഓസ്‌കര്‍ ജേതാവ് മലയാളത്തിലേക്കെത്തുന്നത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആകും നായകന്‍.

മലയാളത്തിലെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയായാണ് ആടുജീവിതത്തിന് വേണ്ടി വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ച വിവരം വെളിപ്പെടുത്തുകയായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്റെ മോഹന്‍ലാല്‍ ചിത്രം യോദ്ധയാണ് റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

INDIANEWS24.COM Movies

Leave a Reply