728-pixel-x-90-2-learn
728-pixel-x-90
<< >>

എ​ഴു​ത്തു​കാ​ര​നും മ​ല​യാ​ള ഭാ​ഷാ​പ​ണ്ഡി​ത​നും തെളി മലയാളത്തിന്‍റെ പ്രയോക്താവുമായ പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​ര​നും മ​ല​യാ​ള ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു.എണ്‍പത്തിയേഴു വയസായിരുന്നു.വാര്‍ദ്ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന്  തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട്ടെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1931 ആഗസ്‌റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയിൽ ജനിച്ചു.അച്‌ഛൻ: എൻ.കുഞ്ചു നായർ. അമ്മ: എൻ.ലക്ഷ്‌മിക്കുട്ടിയമ്മ. ഭാര്യ: കെ.എൻ.ഗോമതിയമ്മ. ഭാഷാശുദ്ധി ലക്ഷ്യമിട്ട് ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. അവസാന കാലം വരെയും  തെളിമലയാളം പഠിപ്പിക്കാൻ ക്ലാസുകളെടുത്തിരുന്നു.

സംസ്‌കൃതത്തിൽ ‘ശാസ്‌ത്രി’യും ഫിസിക്‌സിൽ ബിഎസ്‍സി ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ ജയിച്ച് (1957) ഡോ. ഗോദവർമ്മസ്‌മാരക സമ്മാനം നേടി. രണ്ടുകൊല്ലം മലയാളം ലക്‌സിക്കണിൽ. തുടർന്ന് പാലക്കാട്.ചിറ്റൂർ, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളേജുകളിൽ അധ്യാപകൻ. യൂണിവേഴ്‌സിറ്റി കോളജിൽ മലയാളവിഭാഗം വ​കു​പ്പ് മേ​ധാ​വി​യാ​യി  1987ൽ സർവീസിൽനിന്നു വി​ര​മി​ച്ചു. കേരളഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യപ്രവർത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സർവകലാശാല സെനറ്റിലും അംഗമായിരുന്നു. .കൊ​ല്ലം ഫാ​ത്തി​മ മാ​താ കോ​ള​ജ്, പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ്, ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ത​ല​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബ്ര​ണ്ണ​ൻ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി സാ​യാ​ഹ്ന കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചു.

INDIANEWS24 TVPM DESK




Leave a Reply