728-pixel-x-90-2-learn
728-pixel-x-90
<< >>

എൻ.ടി.രാമറാവുവിന്‍റെ മകനും ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവുമായ തെലുങ്ക് സിനിമാതാരം നന്ദമുരി ഹരികൃഷ്ണ റോഡപകടത്തില്‍ മരിച്ചു

ഹൈദരാബാദ്:എൻ.ടി.രാമറാവുവിന്‍റെ മകനും ജനതാ ഗ്യാരേജ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ തെലുങ്ക് യുവ സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ റോഡപകടത്തില്‍ മരിച്ചു. നെല്ലൂര്‍ ജില്ലയിലെ കവാലിയിലേക്ക് കാറോടിച്ച് പോകവെ ഇന്ന് രാവിലെയാണ് അപകടം. ഒരു ആരാധകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.സൂപ്പര്‍താരം ബാലകൃഷ്ണ സഹോദരനാണ്.ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഹരികൃഷ്ണയുടെ  സഹോദരീ ഭര്‍ത്താവാണ്സി.നിമാ അഭിനേതാവും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായിരുന്നു നന്ദമുരി ഹരികൃഷ്ണ. അദ്ദേഹത്തിനു 63 വയസായിരുന്നു.ntr ntrs

INDIANEWS24 HYDERABAD DESK

Leave a Reply