728-pixel-x-90-2-learn
728-pixel-x-90
<< >>

എൻ.കെ പ്രേമചന്ദ്രന്റെ വീടിന് നേരെ കല്ലേറ്

കൊല്ലം എം പി എൻ കെ പ്രേമചന്ദ്രന്റെ വീടിനു നേരെ കല്ലെറിഞ്ഞു.കൊല്ലം റെയിൽവേസ്റ്റേഷന് സമീപത്തെ വസതിയിലാണ് അക്രമം .എം.പിയും കുടുംബവും ഡൽഹിയിലായതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.കല്ലേറില്‍ രണ്ടു ജനല്‍ ഗ്ളാസ്സുകൾ തകർന്നു.ഒരു പത്ര ഏജന്റാണ് പോലീസിൽ വിവരം അറിയിച്ചത്.

‘അഴിമതിയിൽ കുളിച്ച് നിൽക്കുന്ന ഉമ്മൻചാണ്ടിക്ക് ഓശാന പാടുന്ന എൻ.കെ പ്രേമചന്ദ്രാ നിനക്ക് ചരിത്രം മാപ്പുതരില്ല”, ‘ഞങ്ങളെ വഞ്ചിച്ച പ്രേമചന്ദ്രാ നിനക്ക് മാപ്പില്ല”, എന്നിങ്ങനെ വെള്ളപേപ്പറിൽ ചുവന്ന മഷി ഉപയോഗിച്ചെഴുതിയ പോസ്റ്ററുകൾ വീടിന് പുറത്തെ മതിലിൽ ഒട്ടിച്ചിരുന്നു.സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.നഗരത്തിലെ കാമറ ദൃശ്യങ്ങളും മൊബൈൽഫോൺ കോളുകളും പരിശോധിക്കുകയാണ് പോലീസ്.ആരാണിത് ചെയ്തത് എന്ന് വെളിവായിട്ടില്ല.ഏതായാലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് വൃത്തങ്ങള്‍ പറയുന്നു.

 

 

Leave a Reply