728-pixel-x-90-2-learn
728-pixel-x-90
<< >>

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർന്നു.

തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ  നടന്ന ചർച്ചയിൽ  ഒത്തുതീർന്നു.മുഖ്യമന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ  സമരം പിൻവലിക്കുകയാണെന്ന് സമരസമിതി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറിയിച്ചു. ചർച്ചയിൽ മുനീസ അമ്പലത്തറ, കെ സെമീറ, അരുണി ചന്ദ്രൻ, കെ സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു. 2017ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ എത്തിയ 1905 സാധ്യതാ രോഗികളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയെല്ലാം എൻഡോസൾഫാൻ ആനുകൂല്യത്തിന്റെ പരിധിയിൽ  ഉൾപ്പെടുത്താൻ ധാരണയായി. ഇവർക്കായി വീണ്ടും മെഡിക്കൽ  പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ‌് പുതുക്കും. എന്നാൽ, നേരത്തെ മെഡിക്കൽ  സംഘം ശുപാർശ ചെയ്തവരുടെ കാര്യത്തിൽ  വീണ്ടും പരിശോധന നടത്തില്ല.

എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതോടെ ബഹുമുഖമായ പദ്ധതികളാണ‌് ഈ മേഖലയിൽ നടപ്പാക്കിയത‌്. ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 233 പദ്ധതിക്ക് ഭരണാനുമതി നൽകി.197 പദ്ധതി ഇതിനകം പൂർത്തിയാക്കി.  സ്‌കൂൾ കെട്ടിടങ്ങൾ, ആശുപത്രികൾ, ജലവിതരണ പദ്ധതികൾ തുടങ്ങിയവയാണ് ഇതിലുള്ളത്. ഈ ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചു.  മുളിയാറിൽ എൻഡോസൾഫാൻ രോഗികൾക്കായി പുനരധിവാസ ഗ്രാമത്തിന്റെ നിർമാണവും തുടങ്ങി.  മൂന്നു ലക്ഷം രൂപവരെ കടബാധ്യതയുള്ളവരുടെ കടം എഴുതിത്തള്ളുന്നതിനായി 4.63 കോടി രൂപയും അനുവദിച്ചു. പൂർണമായി കിടപ്പായവർ, മരണമടഞ്ഞവർ, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും മറ്റുള്ളവർക്ക് മൂന്നു ലക്ഷം രൂപയും സാമ്പത്തികസഹായം നൽകിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ അർഹരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ് നടത്തിയപ്പോൾ ഹർത്താൽ കാരണം പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി പ്രത്യേക ക്യാമ്പ് നടത്തുമെന്ന‌് വെള്ളിയാഴ‌്ച നടന്ന മന്ത്രിതല ചർച്ചയിൽ ധാരണയായിരുന്നു. ഇതിലെ  തീരുമാനങ്ങളും നടപ്പാക്കും. മന്ത്രിമാരായ കെ കെ ശൈലജയും ഇ ചന്ദ്രശേഖരനുമാണ‌് ചർച്ച നടത്തിയത‌്.സമരത്തെ സഹായിച്ചവർക്കും സർക്കാരിനും നന്ദിയുണ്ടെന്ന‌് നിരാഹാരം അനുഷ‌്ഠിച്ച ദയാബായ‌ി പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച വളരെ പ്രതീക്ഷയുണ്ടാക്കിയെന്ന‌് എൻഡോസൾഫാൻ പീഡിത മുന്നണി നേതാവും സാഹിത്യകാരനുമായ അംബികാസുതൻ മാങ്ങാട‌്  പറഞ്ഞു.  ഇരകൾക്കൊപ്പമാണ‌് സർക്കാർ എന്ന‌് ഒരിക്കൽക്കൂടി തെളിയിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത‌് നടത്തിയ വാഗ‌്ദാനങ്ങളൊന്നും പാലിച്ചിരുന്നില്ല. അന്നത്തെ ആവശ്യങ്ങളും എൽഡി‌എഫ‌് അധികാരത്തിലേറിയശേഷമാണ‌് നടപ്പായതെന്നു അംബികാസുതൻ മാങ്ങാട‌് പറഞ്ഞു.

INDIANEWS24 KOCHI DESK

Leave a Reply