728-pixel-x-90-2-learn
728-pixel-x-90
<< >>

എസ് ബി ടി ചെക്കുകള്‍ 30ന് ശേഷം അസാധുവാകും

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ് ബി ടി) അടക്കമുള്ള ബാങ്കുകളുടെ ചെക്ക്ബുക്ക് കാലാവധി ഈ മാസം 30ന് അവസാനിക്കും. സ്റ്റേറ്റ് ബാങ്കുകളെല്ലാം ഭാരതീയ സ്റ്റേറ്റ് ബാങ്കി(എസ് ബി ഐ)ല്‍ ലയിച്ചതിന്റെ ഭാഗമായാണ് പഴയ പേരിലുള്ള ചെക്ക് ബുക്കുകള്‍ അസാധുവാകുക.

എസ് ബി ടിയെ കൂടാതെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ ചെക്കുകള്‍ 30ന് അസാധുവാകും. പഴയ ശാഖകളുടെ ഐ എഫ് എശ് കോഡുകളും മാറും. നേരത്തെ ചെക്ക് കൊടുത്തിട്ടുള്ളവര്‍ അവ തിരികെ വാങ്ങി ഇ സി എസ് നിര്‍ദേശമോ, പുതിയ ചെക്കോ നല്‍കണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply