728-pixel-x-90-2-learn
728-pixel-x-90
<< >>

എസ് ബി ടിക്ക് ഇന്ന് അവസാന ദിവസം

മലയാളികള്‍ക്ക്‌ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ് ബി ടി) ഇന്ന് കൂടി മാത്രം.നാളെ മുതല്‍ എല്ലാ എസ് ബി ടി ബ്രാഞ്ചുകളിലും എസ് ബി ഐ ബോര്‍ഡ് സ്ഥാപിതമായി പ്രവര്‍ത്തിച്ചുതുടങ്ങും.രാജ്യത്തെ സ്റ്റേറ്റ് ബാങ്കുകളെയെല്ലാം ഒറ്റബാങ്കാക്കുന്നതിന്റെ ഭാഗമായുള്ള ലയനത്തെ തുടര്‍ന്നാണിത്.

നിലവിലുള്ള എസ് ബി ടി ശാഖകളെല്ലാം നാളെ മുതല്‍ എസ് ബി ഐ ശാഖകളായ് പ്രവര്‍ത്തിച്ചു തുടങ്ങും. ഒരേ സ്ഥലത്ത് അടുത്തടുത്ത് ശാഖകള്‍ വരുന്നത് എന്ത് ചെയ്യണമെന്നുള്ളത് പിന്നീട് തീരുമാനിക്കും.ഇങ്ങനെ വരുമ്പോള്‍ ശാഖകളുടെ പേരില്‍ മാത്രമാണ് തല്‍ക്കാലം മാറ്റം വരിക.ഇവിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജീവനക്കാര്‍ക്കും മാറ്റമുണ്ടാവില്ല. അക്കൗണ്ട് നമ്പരോ പാസ് ബുക്കോ ഇപ്പോള്‍ മാറുന്നില്ല. ചെക്ക് ബുക്കും ഇന്റര്‍നെറ്റ് സൗകര്യവും തുടര്‍ന്നും ഉപയോഗിക്കാം.ചെക്ക് ബുക്കും പാസ്ബുക്കും ഉപയോഗിക്കാന്‍ ജൂണ്‍ വരെ സമയപരിധിയുണ്ട്.

തിരുവനന്തപുരം പൂജപ്പുരയിലുള്ള എസ് ബി ടി ആസ്ഥാനം എസ് ബി ഐയുടെ മേഖലാ ആസ്ഥാനമായി മാറും.ഇവിടെ ഇന്ന് വൈകീട്ട്sbt-ho മൂന്നിന് നടക്കുന്ന ചടങ്ങില്‍ പോസ്റ്റല്‍ സര്‍വീസസ് ഡയറക്ടര്‍ തോമസ് ലൂര്‍ദ് രാജ് എസ് ബി ടി മാനേജിങ് ഡറക്ടര്‍ സി ആര്‍ ശശികുമാറിന് നല്‍കി കവര്‍ പ്രകാശനം ചെയ്യും.ഇതായിരിക്കും എസ് ബി ടിയുടെ അവസാനത്തെ ഔദ്യോഗിക ചടങ്ങ്.നിലവില്‍ എസ് ബി ഐയുടെ മേഖലാ ആസ്ഥാനമന്ദിരത്തില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ പൂജപ്പുരയിലെ ഈ മന്ദിരത്തിലേക്ക് മാറ്റാന്‍ ആഴ്ച്ചകളെടുക്കും.

എസ് ബി ടിക്ക് കേരളത്തില്‍ നിലവില്‍ 888 ശാഖകളാണുള്ളത്.എസ് ബി ഐയ്ക്ക 483 ഉം.സ്റ്റേറ്റ് ബാങ്കിന്റെ മറ്റ് നാല് ബാങ്കുകളുടെ ശാഖകള്‍ കൂടി നാളെ എസ് ബി ഐയുമായി ലയിക്കും.ഏതാണ്ട് 1400 ശാഖകളുള്ള വിപുലമായ ശൃംഖലയായിട്ടാവും എസ് ബി ഐ ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കുക.

INDIANEWS24.COM Business Desk

Leave a Reply