കൊച്ചി: എസ് ദുര്‍ഗ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെതിരെ കേരള ഹൈക്കോടതി വിശദീകരണം തേടി. ചിത്രത്തിന്റെ സംവിധായകന് സനല്‍കുമാര്‍ ശശിധരന് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അനുമതി നല്‍കിയെങ്കിലും പിന്നീട് വ്യക്തമായ കാരണം വിശദമാക്കാതെ റദ്ദാക്കിയതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
അനുമതിക്ക് വേണ്ടി സിനിമയുടെ പേര് സെക്സി ദുര്‍ഗയെന്നത് എസ് ദുര്‍ഗ എന്നാക്കിയിരുന്നു. ഗോവന്‍ ചകലച്ചിത്ര മേളയില്‍ ജൂറി അനുമതി നല്‍കിയിട്ടും പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സെന്‍സര്‍ ചെയ്ത് പകര്‍പ്പ് ജൂറി കണ്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ജൂറിയുടെ അനുമതി ലഭിച്ച ശേഷവും സെന്‍സര്‍ ബോര്‍ഡ് അനുമതി റദ്ദാക്കിയത് ദുരുദ്ദേശ്യപരമെന്നുമാണ് സനല്‍കുമാര്‍ ശശിധരന്റെ വാദം.
INDIANEWS24.COM Kochi