728-pixel-x-90-2-learn
728-pixel-x-90
<< >>

എസ് ജാനകി പാട്ട് നിര്‍ത്തുന്നു

ചെന്നൈ:തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി പാട്ട് നിര്‍ത്തുന്നു.ഇനിമുതല്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്യുകയോ കച്ചേരികളില്‍ പങ്കെടുക്കുകയോ ഇല്ലെന്ന് അവര്‍ വ്യക്തമാക്കി.പത്ത് കല്‍പനകള്‍ എന്ന മലയാള ചിത്രത്തിനുവേണ്ടിയുള്ള ഒരു താരാട്ട്പാട്ട് പാടിയാണ് ഗായിക കരിയര്‍ അവസാനിപ്പിക്കുന്നത്.

സ്വരമധുരിമയുടെ ആറ് പതിറ്റാണ്ട് നീണ്ട പിന്നണിഗാന സംഗീത സപര്യയുടെ തുടക്കവും ഒടുക്കവും മലയാളത്തിലൂടെയായി എന്നത് മറ്റൊരു പ്രത്യേകത.തെന്നിന്ത്യയില്‍ നിന്നും പിറന്ന ഗാനങ്ങളുടെ സുവര്‍ണ്ണകാലഘട്ടത്തിലെ ഗായികയാണ് എസ് ജാനകി.പ്രായാധിക്യം മൂലമാണ് പാട്ട് നിര്‍ത്തുന്നതെന്ന് ജാനകി വ്യക്തമാക്കി.ഇനി ആ ശബ്ദം മരണമില്ലാത്ത സംഗീതത്തോളം നിത്യഹരിതം.

യുവസംഗീത സംവിധായകന്‍ മിഥുന്‍ ഈശ്വര്‍ ആണ് ജാനകിയമ്മയുടെ അവസാന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഡോണ്‍ മാക്‌സ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

INDIANEWS24.COM Music

Leave a Reply