728-pixel-x-90-2-learn
728-pixel-x-90
<< >>

എസ് ഐ മാര്‍ ഇംപോസിഷന്‍ എഴുതണമെന്ന് ഡി ജി പിയുടെ നടപടി

തിരുവനന്തപുരം:ഡി ജി പി. ടി പി സെന്‍കുമാര്‍ എസ് ഐ മാര്‍ക്കും സി ഐ മാര്‍ക്കും ശിക്ഷ കല്‍പ്പിച്ചു ഇംപോസിഷന്‍.ഇത് വെറും അതിശയോക്തിയല്ല, ശരിക്കും സംസ്ഥാന പോലീസ് മേധാവി വിധിച്ച ശിക്ഷയാണിത്.ഡി ജി പി.ഇറക്കുന്ന സര്‍ക്കുലര്‍ വായിച്ചു നോക്കാതിരുന്നതിനാണ് ടി പി സെന്‍കുമാറിന്റെ വക നടപടി.

കോന്നിയില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടിക്ക് വഴിയൊരുങ്ങിയത്.സ്ത്രീകളെയും കുട്ടികളെയും കാണാതായെന്ന പരാതി ലഭിച്ചാല്‍ പോലീസ് ഉടന്‍ കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളാണ് കഴിഞ്ഞ മാസം 14ന് ഡി ജി പി ഇറക്കിയ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.കോന്നി സംഭവത്തിനൊപ്പം കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ കൂടി വരുന്ന സാഹചര്യവും കണക്കിലെടുത്ത് ഡി ജി പി എസ് ഐ മാരോടും സി ഐമാരോടും പുതിയ സര്‍ക്കുലറിനെ കുറിച്ച് ചോദിച്ചപ്പോള്‍ മിക്കവാറും പേര്‍ക്ക് യാതൊന്നും അറിയില്ലായിരുന്നു.ഇതേ തുടര്‍ന്നാണ് കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ വെള്ള കടലാസില്‍ പകര്‍ത്തി എഴുതി 24ന് മുമ്പ് എസ് ഐ മാരും സി ഐ മാരും അതാത് ജില്ലാ പോലീസ് മേധാവികള്‍ മുഖേന ഡി ജി പിയുടെ അടുക്കലെത്തിക്കണമെന്ന് ഉത്തരവിട്ടത്.

സ്ത്രീകളെയു കുട്ടികളെയും കാണാതായ പരാതികള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം കണ്‍ട്രോള്‍ റൂമിലും ഉന്നത ഉദ്യോഗസ്ഥരെയും പെട്ടെന്ന് വിവരമറിയിക്കണം.ഇതു കൂടാതെ പോലീസ് സ്വീകരിക്കേണ്ട നടപടകളെ കുറിച്ചും സര്‍ക്കുലറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു.ഈ ഉത്തരവിനെ കുറിച്ച് ഡി ജി പി ചോദിച്ചപ്പോഴാണ് പലരും കൈ മലര്‍ത്തിയത്.ഇതേ തുടര്‍ന്നായിരുന്നു ഇംപോസിഷന്‍ നടപടി സ്വീകരിച്ചത്.

INDIANEWS24.COM T V P M

One Response to എസ് ഐ മാര്‍ ഇംപോസിഷന്‍ എഴുതണമെന്ന് ഡി ജി പിയുടെ നടപടി

  1. Sebastian Vattamattam Reply

    July 18, 2015 at 7:44 PM

    Very Good. How else can he verify that the police officers have really read the circular?

Leave a Reply