728-pixel-x-90-2-learn
728-pixel-x-90
<< >>

എസ്.എസ്.റാം പുരസ്‌കാരം സമ്മാനിച്ചു.

തിരുവനന്തപുരം:കേരളകൗമുദി ഫോട്ടോ എഡിറ്ററായിരുന്ന എസ്.എസ്.റാമിന്റെ സ്മരണാര്‍ത്ഥം റാം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മാധ്യമം ദിനപത്രത്തിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.അഭിജിത്ത് ഏറ്റുവാങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്.അകാലത്തില്‍ വിടപറഞ്ഞ് മൂന്നു വര്‍ഷം പിന്നിട്ടിട്ടും എസ്.എസ്.റാം ഇന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ മരിക്കാത്ത ഓര്‍മ്മയായി തുടരുന്നതിന് ജീവിച്ചിരുന്ന കാലം സഹജീവികള്‍ക്ക് നല്‍കിയ സ്‌നേഹവും സന്തോഷവും കാരണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.റാം ഒരു നിറസാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് ഇന്നലെ എന്നതുപോലെ ഓര്‍ക്കുന്നുവെന്നും ആ വിടപറയലില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും കടകംപള്ളി പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജോലിക്ക് പോയ വനിതകള്‍ അടക്കം ആക്രമിക്കപ്പെട്ടത് അത്യന്തം ദൗര്‍ഗ്യകരമാണ്. അക്രമികള്‍ക്ക് മുന്‍പില്‍ ജീവനായി കൈകൂപ്പി നില്‍ക്കുന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ ചിത്രം പണ്ട് ഗുജറാത്ത് കലാപമുണ്ടായപ്പോള്‍ ജീവനായി കൈകൂപ്പി അപേക്ഷിച്ച കുത്തബ്ദീന്‍ അന്‍സാരിയുടെ ജീവിതത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ശിവനാണ് അവാര്‍ഡിനര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ്. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ റാം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി. രതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ ട്രഷറര്‍ എ.സി.റെജി, പ്രസ്‌ക്ലബ് പ്രസിഡന്റ് ജി.പ്രമോദ്, സെക്രട്ടറി എം. രാധാകൃഷ്ണന്‍. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ഫൗണ്ടേഷന്‍ സെക്രട്ടറി രാമകൃഷ്ണന്‍, എസ്.എസ്.റാമിന്റെ ഭാര്യ ജയലക്ഷ്മി, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply