728-pixel-x-90-2-learn
728-pixel-x-90
<< >>

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു ; 517 സർക്കാർ സ്ക്കൂളുകൾക്കു 100% വിജയം

തിരുവനന്തപുരം :എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ  2.26 ശതമാനം വിജയം കൂടി. 34,313 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി . 517 സർക്കാർ സ്‌കൂളുകൾ 100% വിജയം കരസ്ഥമാക്കി. വാര്ത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത്.  ഏറ്റവും കുറവ് വയനാടും . ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ . ഏറ്റവു കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ് . പ്ലസ് വൻ പ്രവേശനം നടപടികൾ ഈ മാസം 9 ന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 1565 സ്‌കൂളുകൾ നൂറ് ശതമാനം വിജയം സ്വന്തമാക്കി. കഴിഞ്ഞ വർഷം നൂറ് ശതമാനം വിജയം നേടിയത് 1174 സ്‌കൂളുകൾ ആയിരുന്നു. സേ പരീക്ഷ മെയ് 21 മുതൽ 25വരെ നടത്തി ഫലം ജൂൺ ഒന്നിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു.http:/keralapareekshabhavan.in , http:/results.kerala.nic.in , keralaresults.nic.inwww.kerala.gov.inwww.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയും തത്സമയം ഫലമറിയാം. പിആർഡിയുടെ മൊബൈൽ ആപ്പിലൂടെയും ഫലം ലഭ്യമാകും.

ജിതേഷ് ദാമോദർ  ഇന്ത്യാ ന്യൂസ് 24

Leave a Reply