728-pixel-x-90-2-learn
728-pixel-x-90
<< >>

എസ് എസ് എല്‍ സി ഫലം: എല്ലാ തലത്തിലും വീഴ്ച്ച പറ്റിയെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലത്തില്‍ എല്ലാ തലത്തിലും പിഴവ് വന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.എന്നാല്‍ വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടില്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഡി പി ഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും മറ്റു വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതില്‍ വ്യാപക തെറ്റുകള്‍ ഉണ്ടായി.ഇതിനു ശേഷമാണ് സോഫ്റ്റ്‌വെയറിലും സര്‍വറിലും പിഴവുണ്ടാതായി റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടാതെ മൂല്യനിര്‍ണയ കേന്ദ്രത്തിലും പരീക്ഷാഭവനിലും വീഴ്ച വന്നു.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് കൈമാറി.റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം അന്വേഷണം നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി അറിയിച്ചു.തിടുക്കപ്പെട്ട് ഫലം പ്രഖ്യാപിച്ചതിലൂടെ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ വീഴ്ച വന്നിരുന്നു.തുടര്‍ന്ന് രണ്ടാം തവണ തെറ്റു തിരുത്തി ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.ഇതോടെ വിജയശതമാനവും ഉയര്‍ന്നു.

INDIANEWS24.COM TVPM

Leave a Reply