728-pixel-x-90-2-learn
728-pixel-x-90
<< >>

എസ് എസ് എല്‍ സി ഫലം ഇന്ന് വീണ്ടും പ്രസിദ്ധപ്പെടുത്തിയേക്കും

തിരുവനന്തപുരം:തെറ്റുകളും പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ടുള്ള പുതിയ എസ് എസ് എല്‍ സി ഫലം വെള്ളിയാഴ്ച്ച രാത്രിയോടെ പുനപ്രസിദ്ധീകരിക്കും.എസ് എസ് എല്‍ സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാകും ഫലം പ്രസിദ്ധീകരിക്കുക.പരാതികളും വിവാദങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് 54 മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് ശേഖരിച്ച മാര്‍ക്കുകള്‍ ഒത്തുനോക്കി വരുന്ന ജോലി ഇന്ന് രാവിലെയോടെ പൂര്‍ത്തിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.വിജയശതമാനത്തില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നും അറിയുന്നു.

തിരുത്തുന്നതിന്റെ ഭാഗമായി ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് ഇന്നലെ ഫലം പിന്‍വലിച്ചിരുന്നു.പരീക്ഷാഭവന്‍, ഐടി അറ്റ് സ്‌കൂള്‍ വെബ്‌സൈറ്റുകളില്‍ നിന്നു രാവിലെ ഫലം അപ്രത്യക്ഷമായെങ്കിലും വൈകിട്ടോടെ ഐടി അറ്റ് സ്‌കൂള്‍ വെബ്‌സൈറ്റില്‍ പഴയ പട്ടിക തന്നെ നല്‍കി.

അന്‍പത്തിനാലു മൂല്യനിര്‍ണയ കേന്ദ്രങ്ങളിലും ഫലം വീണ്ടും പരിശോധിച്ച് അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് ഇന്നലെ പൂര്‍ത്തിയായി. മൂല്യനിര്‍ണയ കേന്ദ്രത്തിലെ അധ്യാപകര്‍ തന്നെയാണു ഫലം പരിശോധിച്ചത്. കൂടുതല്‍ തെറ്റുകളും ഈ ഘട്ടത്തില്‍ തന്നെ തിരുത്തി. മുന്‍പു തിരക്കിട്ടു ചെയ്തപ്പോള്‍ വന്ന പിഴവുകളാണു തിരുത്തിയതിലധികവും. പരീക്ഷാഭവനില്‍ നേരിട്ടു ലഭിച്ച 66 പരാതികളില്‍ പൂര്‍ണ പരിഹാരം കണ്ടിട്ടുണ്ട്. പല കുട്ടികള്‍ക്കും എല്ലാ വിഷയങ്ങളുടെയും മാര്‍ക്ക് രേഖപ്പെടുത്തിയിട്ടിലെന്നായിരുന്നു പരാതികളില്‍ പ്രധാനം.

INDIANEWS24.COM TVPM

Leave a Reply