728-pixel-x-90-2-learn
728-pixel-x-90
<< >>

എസ് എഫ് ഐ -എ ബി വി പി സംഘര്‍ഷം:

കോട്ടയം: നാട്ടകം കോളേജ് കേന്ദ്രീകരിച്ചുള്ള എസ്എഫ്ഐ – എബിവിപി സംഘര്‍ഷം.സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.  സംഘര്‍ഷത്തെ തുടര്‍ന്ന് ഗവ. കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരെ മാത്രം പ്രതികളാക്കി പോലിസ് കേസ് എടുക്കുന്നതിനെതിരെ എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

നിരവധി എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍  പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു . ശനിയാഴ്ച രാവിലെ വീട്ടില്‍ കയറിയാണ് എസ്എഫ്ഐ പ്രവര്‍ത്തകനായ അമൃത്ദേവിനെ പൊലീസ് അറസ്റ്റ് ചെയിതത് .സ്റ്റേഷനിലേക്കുള്ള യാത്രാവേളയില്‍ പൊലീസ് മര്‍ദ്ദിച്ചതായി നേതാക്കള്‍ ആരോപിച്ചു.

എസ് എഫ് ഐ -എബി വി പി സംഘര്‍ഷത്തില്‍ നിരവധി വിദ്ധ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.സംഭവ സമയത്ത് ക്ലാസിലിരുന്ന രണ്ടാം വര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയായ അമൃത്ദേവിനെ കരുതികൂട്ടി കള്ളക്കേസില്‍ പെടുത്തുകയായിരുന്നു എന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത അമൃത്ദേവിനെ പതിനഞ്ച് ദിവസത്തേക്ക് കോടതി റിമാന്‍ഡില്‍ വിട്ടു.

പോലീസ് നടപടിക്കെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തിയുള്ള ശക്തിയായ പ്രക്ഷോഭം ഉയര്‍ത്തുമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജെയ്ക്ക് സി തോമസും സെക്രട്ടറി ടി എസ് ശരത്തും പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply