jio 800x100
jio 800x100
728-pixel-x-90
<< >>

എസ്ബിഐ റിലയന്‍സിന്‍റെ കയ്യില്‍

തിരു: രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇനി റിലയന്‍സിന്‍റെ നിയന്ത്രണത്തില്‍. ബാങ്കിന്‍റെ 95 ശതമാനം പ്രവര്‍ത്തനങ്ങളും റിലയന്‍സിന് കൈമാറുന്ന കരാറില്‍ എസ്ബിഐയും റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചറും ഒപ്പുവച്ചു. പാര്‍ലമെന്റിനെയും മറ്റ് സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പിന്‍വാതിലിലൂടെയായിരുന്നു റിലയന്‍സിന്‍റെ രംഗപ്രവേശം.

ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന കരാര്‍ ഫെബ്രുവരിയിലാണ് ഒപ്പുവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

കരാര്‍ പ്രകാരം റിലയന്‍സാണ് ഇനി എസ്ബിഐയുടെ സേവനദാതാവ്. വായ്പ ആവശ്യമുള്ളവരെ കണ്ടെത്തുകയും സഹായിക്കുകയും ചെയ്യുക, അപേക്ഷകരുടെ വായ്പയ്ക്കാവശ്യമായ രേഖകള്‍ പരിശോധിക്കുക,സമ്പാദ്യ അക്കൗണ്ടുകള്‍ വര്‍ധിപ്പിക്കുക,ഇതിനുള്ള അപേക്ഷകള്‍ ശേഖരിച്ച് സമര്‍പ്പിക്കുക, സ്വയം സഹായസംഘങ്ങളും സംയുക്ത ബാധ്യത-വായ്പാ സംഘങ്ങളുംഉണ്ടാക്കുക, അവയെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുക, വായ്പാ അനുബന്ധനടപടികള്‍ പൂര്‍ത്തിയാക്കുക, വായ്പ തിരിച്ചുപിടിക്കുക, വായ്പ എടുത്തവരില്‍നിന്ന്മുതലും പലിശയും പണമായി ശേഖരിക്കുകയും ബാങ്കില്‍ അടയ്ക്കുകയും ചെയ്യുക, മൈക്രോ-ഇന്‍ഷുറന്‍സ്-മ്യൂച്ച്വല്‍ ഫണ്ട്-പെന്‍ഷന്‍ ഫണ്ട് എന്നിവ വില്‍ക്കുക, ചുരുങ്ങിയ സംഖ്യ ബാങ്ക് കൗണ്ടറിലെന്നപോലെ റിലയന്‍സില്‍ അടയ്ക്കുകയും പിന്‍വലിക്കുകയും ചെയ്യുക തുടങ്ങിയ ജോലികളെല്ലാം ഇനി റിലയന്‍സാകും ചെയ്യുക. ഇതിന് ഇടപാടുകാരില്‍നിന്ന് ഫീസ് ഈടാക്കാനും റിലയന്‍സിന് അധികാരമുണ്ട്.

Leave a Reply