jio horizontal
728-pixel-x-90
<< >>

എസ്എസ്എല്സി 2020 പരീക്ഷയില്‍ 98.82 ശതമാനം വിജയം

തിരുവനന്തപുരം:എസ്എസ്എല്സി 2020 പരീക്ഷയില്‍ 98.82 ശതമാനം വിജയം.41906 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉള്ളത്.4.2 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 4572  കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം അധികമായി എ പ്ലസ് നേടിയത്.1770 വിദ്യര്‍ഥികളാണ് പ്രൈവറ്റ് പരീക്ഷയെഴുതിയത്. വിജയ ശതമാനം 1356. വിജയ ശതമാനം 76.61.

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യഭ്യാസ ജില്ല കുട്ടനാടാണ്. 100 ശതമാനമാണ് വിജയശതമാനം. എറ്റവും കൂടുതല്‍  വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്‌

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല പത്തനംതിട്ടയാണ്. 99.71 ശതമാനം. ഏറ്റവും കുറവ് വയനാട്, 95.04 ശതമാനം.  

ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പിആര്‍ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാം.

www.prd.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

എസ്എസ്എല്‍സി (എച്ച്‌ഐ) ഫലം  http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) റിസള്‍ട്ട് http://thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി റിസള്‍ട്ട്  http://thslcexam.kerala.gov.inലും എഎച്ച്എസ്എല്‍സി റിസള്‍ട്ട്  http://ahslcexam.kerala.gov.in ലും ലഭിക്കും.

All the very best to children who successfully came out well amidst the pandemic struggle.

INDIANEWS24 EDUCATION DESK

Leave a Reply