മുംബൈ:മഷികൊണ്ടെഴുതിയതും നിറം മങ്ങിയതുമായ നോട്ടുകള്‍ സ്വീകാര്യമെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.നോട്ടുകളില്‍ എഴുതരുതെന്ന നിര്‍ദേശം ബാധകമായിരുന്നത് ബാങ്കുകള്‍ക്കാണെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു.പ്രമുഖ ദേശീയ വാര്‍ത്താ മാധ്യമത്തിലൂടെയാണ് പുതിയ സര്‍ക്കുലര്‍ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
എഴുതിയതോ നിറം ഇളകിയതോ ആയ നോട്ടുകള്‍ ബാങ്കുകളിലെത്തിയാല്‍ മുഷിഞ്ഞ നോട്ടുകളായി കണക്കാക്കി തിരിച്ചെടുക്കണമെന്നാണ് റിസര്‍വ്വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. നോട്ട് പരിഷ്കരണം വന്ന സാഹചര്യത്തില്‍ പുതിയ നോട്ടുകളില്‍ എഴുതുവാന്‍ പാടില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ ഇത് കര്‍ശനമായി പാലിക്കേണ്ട ബാധ്യത ബാങ്കുകള്‍ക്ക് മാത്രമാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.നിക്ഷേപകരില്‍ നിന്നും ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നത് വിലക്കേണ്ടതില്ലെന്നും പുതിയ അറിയിപ്പിലുള്ളതായി പറയുന്നു.
റിസര്‍വ്വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്ന് എഴുതിയ നോട്ടുകള്‍ അസാധുവാകുമെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പല സ്ഥാപനങ്ങളിലും ഇത്തരം നോട്ടുകള്‍ സ്വീകരിക്കാത്ത അവസ്ഥയും കൂടിയിട്ടുണ്ട്.
INDIANEWS24.COM National Desk