728-pixel-x-90-2-learn
728-pixel-x-90
<< >>

എല്‍ പി ജി വിലയും കൂട്ടി

കൊച്ചി:രാജ്യത്തെ പാചകവാതക വിലയും കൂടി.സബ്‌സിഡി സിലിണ്ടറിന് 23 രൂപയാണ് കൂടിയിരിക്കുന്നത്.പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിച്ചതിന് തൊട്ടുപിന്നാലെയാണ് പാചകവാതക വിലയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

എറണാകുളത്ത് സബ്‌സിഡി സിലിണ്ടറിന്റെ വില ഇതോടെ 569.50 രൂപയായി.ഗാര്‍ഹിക ആവശ്യത്തിനുള്ളതാണ് സബ്‌സിഡി സിലണ്ടര്‍.ഇതിന് പുറമെ വാണിജ്യ സിലിണ്ടറിന് കൂടിയിരിക്കുന്നത് 38 രൂപയാണ്.കഴിഞ്ഞ മാസം ആദ്യ ആഴ്ച്ചയില്‍ സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില കൂട്ടിയിരുന്നു.

ഇക്കഴിഞ്ഞ അര്‍ദ്ധരാത്രി മുതലാണ് പെട്രോളിന്റെയും ഡീസലിന്റെയും കൂട്ടിയ നിരക്ക് നിലവില്‍ വന്നത്.പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് കൂട്ടിയത്.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയും ഡോളര്‍ – രൂപ വിനിമയ നിരക്കും കണക്കിലെടുത്താണ് വില വര്‍ദ്ധിപ്പിച്ചതെന്ന് എണ്ണക്കമ്പനികള്‍ പറയുന്നത്.

INDIANEWS24.COM Kochi

Leave a Reply