jio 800x100
jio 800x100
728-pixel-x-90
<< >>

എല്‍ ഡി എഫ് വിപുലപ്പെടുത്തി,കേരള കോണ്‍ഗ്രസ് എം പുതിയ ഘടക കക്ഷി

തിരുവനന്തപുരം:ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാക്കിയതായി എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ എല്ലാ ഘടകകക്ഷികളും സ്വാഗതം ചെയ്തതായി എല്‍ ഡി എഫ്  കണ്‍വീനര്‍ പറഞ്ഞു.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ തീരുമാനമാണ് ഇതെന്ന് വിജയരാഘവന്‍ പറഞ്ഞു .വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍പ്രവര്‍ത്തനങ്ങളിലും ഒന്നിച്ച് അണിനിരക്കാന്‍ തീരുമാനമായി. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസിന്റെ എല്‍ ഡി  എഫിലേക്കുള്ള വരവ്  യു ഡി എഫിനെ ദുര്‍ബ്ബലപ്പെടുത്തും.തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല മുന്നേറ്റമുണ്ടാക്കും. ഉപാധികളാലല്ല, നയങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫുമായി സഹകരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണത്തുടര്‍ച്ചയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ച തീരുമാനമാണ് ഇതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

INDIANEWS POLITICAL DESK

Leave a Reply