കൊല്ലം:ഇടതു സഹയാത്രികനായല്ല ഇനിമുതല്‍ ഇടതുപക്ഷക്കാരനായി തന്നെ എല്‍ഡിഎഫിനൊപ്പം ഉണ്ടാകുമെന്ന് ആര് ബാലകൃഷ്ണപ്പിള്ള.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ സീറ്റിനു വേണ്ടി നിര്‍ബന്ധം പിടിക്കില്ലെന്നും ഒരു ചാലനിലന് നല്കിയ അഭിമുഖത്തില്‍ അറിയിച്ചു.
ഇപ്പോഴത്തെ അവസ്ഥയില്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യു ഡി എഫിന് ജയിക്കാന്‍ കഴിയുന്നത് എറണാകുളത്തും മലപ്പുറത്തും മാത്രമാകുമെന്ന് ബാലകൃഷ്ണപ്പിള്ള പറഞ്ഞു.മാത്രമല്ല ഭൂരിപക്ഷ സമുദായം യു ഡി എഫിനൊപ്പമില്ല.
തെരഞ്ഞെടുപ്പില്‍ മ്ത്സരിക്കുന്നതിനേ പറ്റി ഇതേവരെ ഇടതുപക്ഷവുമായി ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല.എല്‍ ഡി എഫ് അക്കാര്യം ന്യായമായി കൈകാര്യം ചെയ്യുമെന്ന ഉറച്ച വിശ്വാസമാണുള്ളതെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
INDIANEWS24.COM Kollam