728-pixel-x-90-2-learn
728-pixel-x-90
<< >>

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കൊച്ചി:കനത്ത മഴയെത്തുടർന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശംHeavy rains in  Kochi നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴക്കെടുതിയെ നേരിടാൻ കേരളം ഒരുങ്ങി. ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നു നിർദേശം നൽകിയിട്ടുണ്ട്.കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസിൽദാർമാർക്കാണ് നിര്‍ദേശം.

INDIANEWS24 KOCHI DESK

Leave a Reply