728-pixel-x-90-2-learn
728-pixel-x-90
<< >>

എല്ലാ മതക്കാരുടെയും അവകാശം സംരക്ഷിക്കപ്പെടണം: നരേന്ദ്ര മോദി

പാരീസ്:ഇന്ത്യയിലെ എല്ലാ മതക്കാരുടെയും തുല്യതയും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിവിധ സംസ്‌കാരങ്ങള്‍ ലോകത്തെ ബന്ധിപ്പിക്കുകയാണ് അല്ലാതെ വിഭജിക്കുകയല്ല ചെയ്യുന്നതെന്ന് അദ്ദേഹം ഫ്രാന്‍സിന്‍ സംഘടിപ്പിച്ച യുനെസ്‌കോ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞു.

വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വ്യാപിച്ചു വരികയാണ്. അതിനാല്‍ തന്നെ എല്ലാവരുടേയും വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.വലതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറികടക്കുന്നതിന് വേണ്ടി ആഗോള തലത്തില്‍ സംസ്‌കാരങ്ങളും മതങ്ങളും തമ്മില്‍ നല്ലബന്ധം ഉണ്ടാവണം.ലോകത്ത് പലയിടങ്ങളിലും വിവിധ സംസ്‌കാരങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന സ്ഥിതി മാറണം.സംസ്‌കാരം രണ്ട് ജനതയെ തമ്മില്‍ വിളക്കിചേര്‍ക്കാവുന്ന കണ്ണിയായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഐക്യരാഷ്ട്ര സഭയെ പോലെ ലോകത്തെ സേവിക്കുന്ന മറ്റൊരു സംഘടനയില്ല.ലോകസംസ്‌കാരങ്ങളുടെ സംരക്ഷണത്തിന് യുനെസ്‌കോ ചെയ്യുന്ന സേവനങ്ങള്‍ ഏതൊരാള്‍ക്കും പ്രചോദനകരമാണ്.യുനെസ്‌കോയുമായുള്ള ബന്ധത്തെ പവിത്രമായാണ് ഇന്ത്യ കാണുന്നത്. വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടായപ്പോഴെല്ലാം യുനെസ്‌കോ പ്രവര്‍ത്തിച്ചത് ലോകത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണെന്നും മോദി ചൂണ്ടിക്കാട്ടി.

INDIANEWS24 PARIS

Leave a Reply