728-pixel-x-90-2-learn
728-pixel-x-90
<< >>

എല്ലാ ജീവനക്കാരും ഒരുമാസം പൂര്‍ണ നഗ്നരായി ജോലിചെയ്തു

ന്യൂയോര്‍ക്ക്: ആണും പെണ്ണും അടക്കം ഒരു ഓഫീസിലെ എല്ലാ ജിവനക്കാരും പൂര്‍ണ്ണ നഗ്നരായിരുന്ന് ഒരുമാസത്തോളം ജോലി ചെയ്തു.അവിശ്വസനീയം എന്നു തോന്നാമെങ്കിലും കാലിഫോര്‍ണിയയിലെ ബോള്‍ഡ് ഇറ്റാലിക് എന്ന പ്രസിദ്ധീകരണ ശാലയിലാണ് ഈ അല്‍ഭുതം സംഭവിച്ചത്.

കൂടെ ജോലി ചെയ്യുന്നവര്‍ നഗ്നരാണെങ്കില്‍ ജോലിയെ എത്രത്തോളം ബാധിക്കുമെന്നറിയാനായിരുന്നു ഈ പരീക്ഷണം.ഇതിനായി എല്ലാ ജീവനക്കാരും ഒരേ മനസോടെ തയ്യാറെടുത്തു.രാവിലെ വീട്ടില്‍ നിന്നും സാധാരണ രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്നവര്‍ ഓഫീസിലെത്തിയ ശേഷം എല്ലാം അഴിച്ചുമാറ്റി പിറന്ന പടിയായി ജോലി ചെയ്യും.

ആദ്യത്തെ മൂന്നുദിവസത്തോളം വലിയ പ്രശ്‌നം തന്നെയായിരുന്നു.പിന്നെ നഗ്‌നത ഒരു ഘടകമേ അല്ലാതായി.തുറിച്ചുനോട്ടവും സ്വയം വിലയിരുത്തലുകളും എല്ലാം അവസാനിച്ചു.സ്വാഭാവികമായി തന്നെ എല്ലാവരും ഇടപെട്ടു.വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്ന ഒരു പരീക്ഷണം പൂര്‍ണ വിജയമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരും മേലധികാരികളും.

INDIANEWS24 NEWYORK

One Response to എല്ലാ ജീവനക്കാരും ഒരുമാസം പൂര്‍ണ നഗ്നരായി ജോലിചെയ്തു

  1. Sebastian Vattamattam Reply

    April 16, 2015 at 8:06 PM

    സ്വിറ്റ്സെർലണ്ടിലെ ഒരു പുഴയോരത്ത് കണ്ട ന്യൂഡിടി പാർക്ക് ആണ് ഓർമ്മയിലെത്തുന്നത്. അവിടെ പല പ്രായക്കാരായ സ്ത്രീ പുരുഷന്മാർ നഗ്നരായി കളിച്ചുരസിക്കുന്നത്‌ ആർക്കും കാണാം. അംഗങ്ങൾ അല്ലാത്ത ആർക്കും അങ്ങോട്ടു കടക്കാനാവില്ലെന്ന് മാത്രം.
    നഗ്നത സംസ്കൃതിയുടെ ഒരു നിർമ്മിതി മാത്രം. പറുദീസ പിന്നിട്ടപ്പോഴാണ് നഗ്നത ഉണ്ടായതെന്നു ബൈറണ്‍ എഴുതിയിട്ടുണ്ട്.

Leave a Reply