jio 800x100
jio 800x100
728-pixel-x-90
<< >>

എല്ലാ എന്‍.ഐ മലയാളികള്‍ക്കും പോന്നോണം 2015 ലേയ്ക്ക് സ്വാഗതം

വടക്കന്‍ ഐര്‍ലന്‍ഡ്‌ മലയാളികളുടെ പൊതുവേദിയായ Organisation Of Malayalees NI (omni) നേതൃത്വത്തില്‍ നടക്കുന്ന പൊന്നോണം-2015 ആഘോഷ പരിപാടികളിലേയ്ക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.ആഗസ്റ്റ് ഇരുപത്തിമൂന്നിന് ബെല്‍ഫാസ്റ്റ് സിറ്റി കൌണ്‍സിലിന്റെ സഹകരണത്തോടെ സിറ്റി ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്കായി വിപുലമായ സംഘാടക സമിതിയാണ് രൂപം നല്‍കിയിരിക്കുന്നത്.വടക്കന്‍ ഐര്‍ലന്‍ഡിലെ ചെറുതും വലുതുമായ എല്ലാ വിധ സംഘടനകളുടെയും ഭാരവാഹികളെ ഏറെക്കാലം മുന്‍പേ തന്നെ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കി പൊന്നോണത്തിന്റെ വിജയത്തിനായുള്ള സഹകരണവും സാന്നിധ്യവും ഓംനി ഭാരവാഹികള്‍ ഉറപ്പു വരുത്തിയിരുന്നു.

പൊന്നോണത്തിന്റെ ഒരുക്കങ്ങളുടെ നാള്‍വഴികളും മറ്റു വിശദീകരണങ്ങളും അടങ്ങിയ ഓംനി ഭാരവഹികളുടെ പ്രസ്താവന ചുവടെ ചേര്‍ക്കുന്നു.

പ്രിയ നോർത്തേണ്‍ ഐർലന്റ്  മലയാളികളേ,

എന്നത്തേയും പോലെ ഈ ചിങ്ങ മാസത്തിലും നമ്മുടെ സ്വന്തം പൊന്നോണ നാളുകൾ വന്നെത്തുകയായി….! 

ഗൃഹതുരത്വത്തിന്റെയും നിറമുള്ള ഓർമ്മകളുടെയും നന്മകൾ പൂത്തുലഞ്ഞു നില്ക്കുന്ന തിരുവോണം ആഘോഷിക്കുവാൻ ഒംനിയും തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.. നമ്മുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി നോർത്തേൻ ഐർലന്റിലെ തന്നെ ഏറ്റവും പ്രൗഡഗംഭീരമായ  ബെൽഫാസ്റ്റ് സിറ്റി ഹാൾ തന്നെ ഇത്തവണയും നമ്മുടെ ഈ പൌരാണിക ഉത്സവത്തിനായി ബെൽഫാസ്റ്റ്  സിറ്റി കൌണ്‍സിൽ വിട്ടു തന്നിരിക്കുകയാണ്. 

അപ്രകാരംആഗസ്റ്റ്‌ മാസം ഇരുപത്തി മുന്നാം തീയതി ഞായറാഴ്ച , മാനവ സാഹോദര്യത്തിന്റെയും മതസഹിഷ്ണുതയുടെയും സഹവർതിത്വതിന്റെയുമൊക്കെ ഉത്തമ പ്രതീകമായ ‘തിരുവോണം’ നമ്മൾ എല്ലാവരും ഒന്നിച്ചു ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം വളരെ സന്തോഷപുർവം അറിയിച്ചുകൊള്ളട്ടെ……

ജാതിമത – അസോസിയേഷനുകൾ വ്യതാസമില്ലതെ, എല്ലാവരെയും ഒരു കുടക്കീഴിൽ നിർത്തി  ഒരുമിച്ചു ഓണം കൊണ്ടാടുന്നതിലെക്കായി, നോർത്തേൻ ഐർലന്റിലെ എല്ലാമലയാളി അസോസിയേഷനുകൾക്കും, മറ്റു മതസംഘടനകൾക്കുംഓംനി ക്ഷണക്കത്തുകൾ അയക്കുകയും അവരുടെസാന്നിധ്യം സജീവമായി അഭ്യർഥിക്കുകയും ചെയ്തിരുന്നു…. 

പല അസോസിയേഷനുകളും ഒംനിയുടെ ക്ഷണത്തിന് മറുപടി നല്കുകയും അവരാൽ കഴിയും വിധം സഹായം വാഗ്ദാനം നല്കുകയും ചെയ്തത് ഞങ്ങൾ നന്ദിയോടെഈഅവസരത്തിൽസ്മരിക്കുന്നു …. ഓംനി ഈ ഓണാഘോഷംനടത്തുന്നത് ആരോടും മത്സരിക്കാനോ ആരെയും ഒഴിവാക്കുവാനോ അല്ല.. മറിച്ച് ഇവിടുത്തെ നമ്മുടെ കൊച്ചു സമുഹത്തെ  ജാതി-മത-വര്ഗ്ഗ-വിഭാഗീയ  ചിന്തകൾക്ക്‌ അതീതമായി ഒന്നിച്ചു നിർത്തുവാനും,

ഒരുകമ്മ്യൂണിറ്റി എന്ന നിലയിൽ നമുക്കും നമ്മുടെ വരും തലമുറയ്ക്ക് അർഹതപെട്ട പല ആനുകൂല്യങ്ങളും അവകാശങ്ങളും ബന്ധപെട്ട അധികാരികളിൽ നിന്നും നേടിയെടുക്കുവാൻ കുടിയാണ്.. … പല   അസോസിയേഷനുകൾ/സംഘടനകൾനേതൃത്വം നല്കുന്ന നമ്മുടെ  ഈ ചെറിയ മലയാളി സമുഹത്തെ ഒരുമിപ്പിച്ചു നടത്തുവാനുള്ള ഞങ്ങളുടെ ഈ എളിയ ശ്രമത്തിനിടയിൽ – ഞങ്ങളറിയാതെ- ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള തെറ്റിധാരണകൾ സംഭവിച്ചുവെങ്കിൽ- ഞങ്ങൾ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു…

ഭരണഘടനായാൽ രുപീകരിക്കപ്പെട്ടതും, നിയമാനുസൃതവും ആയ ഒരു അസോസിയേഷന്റെ പേരില്‍ മാത്രമെ സിറ്റിഹാളും, മറ്റു ഫണ്ടുകളും അനുവദിക്കു..എന്നുള്ളതു കൊണ്ടാണ് ഒംനി യുടെ പേരില്‍ പ്രസ്തുത പരിപാടി നടത്തുന്നത്… മഹാബലി തമ്പുരാൻ വിഭാവനം ചെയ്ത വിധത്തിൽ, പരസ്പര സഹകരണത്തോടും, കളങ്കരഹിതവും, പരിപുർണ്ണസന്തോഷത്തോടെയും  കുടെയുള്ള ഒരു ഓണാഘോഷത്തിനു, സിറ്റി ഹാളിലേക്ക്ഏവരെയും സവിനയം സ്വാഗതം ചെയ്തുകൊള്ളുന്നു..

ഒമ്നിക്കുവേണ്ടി,

മാനേജിംഗ്കമ്മിറ്റി.

Leave a Reply