jio 800x100
jio 800x100
728-pixel-x-90
<< >>

എല്ലാവരും ഉറങ്ങിയപ്പോള്‍ കെ എസ് ചിത്ര കശുമാങ്ങ പറിക്കാന്‍ പോയി

ന്യൂജേഴ്‌സി:മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര വീട്ടില്‍ എല്ലാവരും പകലുറക്കത്തിലേര്‍പ്പെട്ട തക്കം നോക്കി കശുമാവില്‍ കയറി.പറയുന്നത് ചിത്രയുടെ പിതൃസഹോദര പുത്രിയായ ഡീറ്റ നായരാണ്.മലയാളത്തിന്റെ സ്വന്തം വാനമ്പാടിയും ഡീറ്റയും പങ്കുവെച്ച ഓര്‍മ്മകള്‍ പ്രവാസി ചാനല്‍ ക്യാമറയിലാക്കിയപ്പോള്‍ തെളിഞ്ഞുവന്നത് ഇതേവരെ കാണാത്ത പ്രിയ ഗായികയുടെ ജീവിത കഥ.

കരമനയില്‍ സമീപത്തു തന്നെയായിരുന്നു ഇരുവരുടേയും വീട്.ചെറുപ്പത്തില്‍ കടുത്ത കുസൃതിക്കാരിയായിരുന്നു കൊച്ചേച്ചിയെന്ന് മൂന്നു വയസിനിളപ്പമായ ഡീറ്റ ഓര്‍ക്കുന്നു.എന്നാല്‍ ആളുകളുമായി ബന്ധപ്പെടുമ്പോള്‍ ഗൗരവ സ്വഭാവം കൈക്കൊള്ളും.

CHITRA 1വീടുകള്‍ക്കടുത്തായി കുറെ കശുമാവുണ്ട്.കാടുപിടിച്ച സ്ഥലം.അങ്ങോട്ടു പോകെരുതെന്നാണ് വീട്ടുകാരുടെ വിലക്ക്. പക്ഷെ ഉച്ചയ്ക്ക് മാതാപിതാക്കള്‍ മയങ്ങുന്ന സമയത്ത് കൊച്ചേച്ചി വന്നു വിളിക്കും.കൊച്ചേച്ചിയുടെ ഇളയ സഹോദരന്‍ മഹേഷും ഡീറ്റയും കൂടി കശുമാവിനടുത്തെത്തും.കൊച്ചേച്ചി കശുമാവില്‍ കയറി പിടിച്ചു കുലുക്കി കശുമാമ്പഴവുമെല്ലാം താഴെയിടും.അതും തിന്ന് മാതാപിതാക്കള്‍ ഉണരും മുമ്പ് എല്ലാവരും വീട്ടില്‍ ഹാജര്‍.

കാല്‍ നൂറ്റാണ്ടായി അമേരിക്കയില്‍ ജീവിക്കുന്ന ഡീറ്റ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മറ്റൊരു സംഭവം കൂടി ഓര്‍ക്കുന്നു.അറ്റ്‌ലാന്റിക് സിറ്റി കാണാന്‍ പോയതാണ്.റോളര്‍ കോസ്റ്ററില്‍ കയറാന്‍ ചിത്രയോടും ഡീറ്റയോടും ഡീറ്റയുടെ ഭര്‍ത്താവ് രമേശ് നിര്‍ബന്ധിച്ചു.ചിത്രയുടെ ഭര്‍ത്താവ് വിജയനു ആശങ്ക.ഏതായാലും കുടുംബത്തിന്റെ മാനം കാക്കാം എന്നു പറഞ്ഞ് ഇരുവരും റോളര്‍ കോസ്റ്ററില്‍ കയറി. കയറിയാപാടെ താന്‍ പേടിച്ച് കരയാനാരംഭിച്ചുവെന്ന് ഡീറ്റ. താഴെയ്ക്കിറങ്ങുന്നതുവരെ അതു തുടര്‍ന്നു. ‘കൊച്ചേച്ചിയാകട്ടെ ചിരിച്ചുകൊണ്ടേയിരുന്നു. ഒരു പേടിയുമില്ലാത്ത മട്ടിലുള്ള ഇരിപ്പ്. പക്ഷെ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞത് കടുത്ത പേടികൊണ്ട് ചിരിച്ചുകൊണ്ടിരുന്നു എന്നാണ്’.

ന്യൂജേഴ്‌സി പ്രിന്‍സ്ടണിനടുത്ത് സ്‌കില്‍മാനില്‍ താമസിക്കുന്ന ഡീറ്റയുടെ ഭര്‍ത്താവ് രമേശ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനി പാര്‍ട്ട്ണറാണ്. രണ്ടു പുത്രന്മാര്‍.ജോലിക്കൊന്നും പോകാതെ ഹൗസ് വൈഫായി കഴിയുന്നത് താന്‍ എന്‍ജോയ് ചെയ്യുന്നുവെന്ന് ഡീറ്റ.

ചിത്രയെപ്പറ്റി ആരും അറിയാത്ത കാര്യങ്ങളാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍.അതിനാല്‍ തന്നെ അതൊരു ഇന്റര്‍വ്യൂ അല്ലെന്ന് പ്രവാസി ചാനലിന്റെ സുനില്‍ ട്രൈസ്റ്റാര്‍ പറയുന്നു. മഹേഷ് നിര്‍മ്മിച്ച് ജില്ലി സാമുവേല്‍ സംവിധാനം ചെയ്ത അഭിമുഖത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍CHITRA2 അഷിക ഷാഫിയാണ്.’എന്റെ കൊച്ചേച്ചി’ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം ശനിയാഴ്ച ആറുമണിക്കും (ന്യൂയോര്‍ക്ക് സമയം) ഞായറാഴ്ച എട്ടു മണിക്കും സംപ്രേഷണം ചെയ്യും.

INDIANEWS24.COM NEWJERSEY

Leave a Reply