jio 800x100
jio 800x100
728-pixel-x-90
<< >>

എലിയെ പിടിച്ചുകൊണ്ട് ശശി തരൂര്‍ സ്വച്ഛ് ഭാരത് ചലഞ്ച് ഏറ്റെടുത്തു

തിരുവനന്തപുരം:സ്വച്ഛ് ഭാരത് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും നടപടികളും മുറപോലെ നേരിട്ട ശശിതരൂര്‍ എം പി എലിയെ പിടിച്ച് ചാക്കിലിട്ട്‌ പ്രധാനമന്ത്രിയുടെ ചാലഞ്ച് ഏറ്റെടുത്തു.വിഴിഞ്ഞത്ത് ശനിയാഴ്ച്ച നടന്ന മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിയിലൂടെയാണ് അദ്ദേഹം പദ്ധതിയുടെ ഔദ്യോഗിക ഭാഗമായത്.

ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മോദി വെല്ലുവിളിച്ചവരുടെ കൂട്ടത്തില്‍ തരൂരും ഉണ്ടായിരുന്നു.സ്വച്ഛ്ഭാരതിനെ രണ്ട് കൈയ്യുനീട്ടി സ്വീകരിച്ചുകൊണ്ട് തരൂര്‍ മോദിയെ പ്രശംസിച്ച് പ്രസ്താവനയും ഇറക്കിയത് വലിയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.ഒടുവില്‍ കോണ്‍ഗ്രസിന്റെ എ ഐ സി സി വക്താവ് എന്ന പദവിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചുകൊണ്ട് തരൂരിനെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തു.

ഇതോടെ പ്രശ്‌നം കെട്ടടങ്ങിയ ഘട്ടത്തിലാണ് ശശി തരൂര്‍ ഇന്ന് വീണ്ടും സ്വച്ഛ് ഭാരത് ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.വിഴിഞ്ഞത്ത് നടന്ന ചടങ്ങില്‍ തരൂരിനൊപ്പം ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.വഴിയരികില്‍ മാലിന്യങ്ങള്‍ക്കിടെ ചത്തുകിടന്ന ഒരു എലിയ പിടിച്ച് ചാക്കിലിട്ടുകൊണ്ടായിരുന്നു തുടക്കം.അരമണിക്കൂറോളം സ്ഥലത്തെ മാലിന്യങ്ങള്‍ നീക്കിയ അദ്ദേഹം രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു.ഗാന്ധിജി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

INDIANEWS24.COM TVPM

Leave a Reply