728-pixel-x-90-2-learn
728-pixel-x-90
<< >>

എറണാകുളത്ത് ജൂണ്‍ 14 മുതല്‍ ജൂലൈ 31വരെ ട്രോളിംഗ് നിരോധിച്ചു

എറണാകുളം:ജില്ലയില്‍ ജൂണ്‍ 14മുതല്‍ ജൂലൈ 31 വരെ 47 ദിവസം ട്രോളിംഗ് നിരോധിച്ചതായി ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്ക്യം ഉത്തരവ് പുറപ്പെടുവിച്ചു.നിരോധന കാലയളവില്‍ പരമ്പരാഗത മത്സ്യത്തോഴിലാളികളൊഴികെയുള്ളവര്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടരുത്.ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള പെട്രോള്‍ ബങ്കുകള്‍ ട്രോള്‍ നിരോധന കാലയളവില്‍ അടച്ചിടണം.കേരളത്തിനു പുറത്തുള്ള ബോട്ടുകള്‍ ജില്ലയില്‍ പ്രവേശിക്കാതിരിക്കാനും ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.അടിയാന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ 9446091185,0484 2502768.

Source : PRD,Govt of Kerala

 

Leave a Reply