jio 800x100
jio 800x100
728-pixel-x-90
<< >>

എറണാകുളം സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തി

കൊച്ചി: കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തി. തമിഴ് നാട്ടിലെ കരൂരില്‍ നിന്ന് തമിഴ്‌നാട് റെയില്‍വേ പോലീസ് സംഘമാണ് സിഐയെ കണ്ടെത്തിയത്. വീട്ടുകാരുമായി നവാസ് ഫോണില്‍ സംസാരിച്ചു . സി ഐയുമായി പൊലീസ് കേരളത്തിലേയ്ക്ക് തിരിച്ചതായാണ് സൂചന.ജൂണ്‍ 13 ന് പുലര്‍ച്ചെയാണ് നവാസിനെ കാണാതായത് . തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും , മേലുദ്യോഗസ്ഥന്‍ നവാസിനെ മാനസികമായി പീഡിപ്പിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു.

നവാസിനെ കണ്ടെത്താന്‍ കൊച്ചിയിൽ നിന്നുളള പൊലീസ് വിവിധ സംഘങ്ങളായി പല ഭാഗങ്ങളില്‍ അന്വേഷണം നടത്തി വരുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അന്തര്‍ സംസ്ഥാന പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയുമായിരുന്നു.

INDIANEWS24 TVPM DESK

Leave a Reply