തിരുവനന്തപുരം : എറണാകുളം-കണ്ണൂര്‍ റൂട്ടില്‍ പുതിയ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ കേരളം ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്ന രീതിയില്‍ മൂന്നരമണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തുന്ന രീതിയിലുള്ള ട്രെയിന്‍ സര്‍വീസാണ് ആലോചനയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന്റെ പദ്ധതിരേഖ തയാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം-ചെങ്ങന്നൂര്‍ റൂട്ടിലും, തിരുവനന്തപുരം-ഹരിപ്പാട് റൂട്ടിലുമാണ് സബര്‍ബന്‍ സര്‍വീസ് വിഭാവനം ചെയ്തിരിക്കുന്നത്.
ഒരു കിലോമീറ്ററിന് ശരാശരി 20 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആകെ വേണ്ടിവരുന്നത് 3000 കോടി രൂപയാണ് എന്നാണ് വിലയിരുത്തിയിരിക്കുന്നത്.. ലോകബാങ്ക് സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുക എന്നു മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിക്കായി സംസ്ഥാന സര്ക്കാരിനുംറെയില്വെയ്ക്കും തുല്യ ഓഹരിപങ്കാളിത്തമുള്ള സ്പെഷല്‍ പര്‍പ്പസ്സ് വെഹിക്കിള്‍ (Special Purpose Vehicle) രൂപവത്കരിക്കാനും യോഗത്തില്‍ തീരുമാനമായി. സബര്‍ബന്‍ കോറിഡോര്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കാനുള്ള ചുമതല മുംബൈ റെയില്‍ വികാസ് കോര്പറേഷനായിരിക്കു. നാളെ ചേരുന്ന മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അനുമതി നല്‍കും എന്നറിയുന്നു.
പദ്ധതിക്കായി റെയില്‍വെയ്ക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുള്ള സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപവത്കരിക്കാനും യോഗത്തില്‍ തീരുമാനമായി. സബര്‍ബന്‍ കോറിഡോര്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ മുംബൈ റെയില്‍ വികാസ് കോര്‍പറേഷനെ ചുമതലപ്പെടുത്തും. ഡിസംബറിനകം ആദ്യ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. നാളെ ചേരുന്ന മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അനുമതി നല്‍കും.