728-pixel-x-90-2-learn
728-pixel-x-90
<< >>

എയർ കേരള സ്വപ്നത്തിനു വീണ്ടും ചിറകുമുളയ്ക്കുന്നു

ന്യൂഡൽഹി:വിമാന യാത്രാ നിരക്ക്  അരമണിക്കൂറിനു 1200 രൂപയാക്കിക്കൊണ്ട് പുതിയ വ്യോമയാന നയം കേന്ദ്രസർകാർ അംഗീകാരം നല്കി.ഏറ്റവുമധികം  ഗൾഫ്‌ യാത്രക്കാരുള്ള കേരളീയരുടെ സ്വപ്ന പദ്ധതിയായ എയർ കേരളയ്ക്ക്  പ്രതീക്ഷ നല്കുന്നതാണ് ബുധനാഴ്ച്ച  അംഗീകരിച്ച വ്യോമയാന നയം.

വിമാന കമ്പനികള്ക്ക്  വിദേശസർവീസ്  നടത്താൻ  രാജ്യത്തിനകത്ത് സർവീസ് നടത്തി അഞ്ചുവർഷത്തെ പരിചയം വേണമെന്ന നിബന്ധന സർക്കാർ എടുത്തുകളഞ്ഞു.കഴിഞ്ഞ സര്ക്കാരിന്റെ കാലത്താണ് കേരളത്തിനു സ്വന്തമായി ഒരു വിമാന സര്വീസ് എന്ന ആശയം ഉദിച്ചത്.സ്വന്തമായി 20 വിമാനങ്ങളും  അഞ്ചുവർഷത്തെ ആഭ്യന്തര സർവീസ്  നടത്തിയുള്ള പരിചയവും വേണമെന്ന നിബന്ധന കാരണം സർക്കാർ അന്നേ ഈ  പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

വിമാന യാത്ര കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ വ്യോമയാന നയത്തിൽ കാതലായ മാറ്റം വരുത്തിയിട്ടുള്ളത്.അര മണിക്കൂറിന് 1200 രൂപയെന്നതിനു പുറമേ ഒരു മണിക്കൂറിന്  2500 രൂപയിൽ കൂടുതൽ ആഭ്യന്തര സർവീസുകൾക്ക് ഈടാക്കാൻ പാടില്ലെന്നാണ് പുതിയ നിബന്ധന.നഷ്ടപരിഹാരം നല്കണമെന്നും പുതിയ വ്യവസ്ഥ നിഷ്കര്ഷിക്കുന്നു.കൂടാതെ യാത്രക്കാർക്കൊപ്പമുള്ള ലഗേജുകളുടെ ഭാരം 15 കിലോയിൽ കൂടിയാൽ ഈടാക്കുന്ന തുകയ്ക്കും നിയന്ത്രണം എര്പെടുതിയിട്ടുണ്ട് .കിലോയ്ക്ക് പരമാവധി 100 മാത്രമേ ഈടാക്കാവൂ.

INDIANEWS24.COM Business Desk

Leave a Reply