jio 800x100
jio 800x100
728-pixel-x-90
<< >>

എയിഡ്‌സ് മരണങ്ങള്‍ പകുതിയായി കുറഞ്ഞു

ലോകത്ത് എയിഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പത്തുവര്‍ഷംകൊണ്ട് പകുതിയായി കുറഞ്ഞെന്ന് യു എന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ആരംഭിച്ച എയ്ഡ്‌സ് ശാസ്ത്ര കോണ്‍ഫറന്‍സില്‍ യു എന്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങളുണ്ട്.

പത്ത് കൊല്ലം മുമ്പ് ഒരു വര്‍ഷത്തില്‍ എയിഡ്‌സ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ഇക്കഴിഞ്ഞ കൊല്ലം മരിച്ചവരുടെ എണ്ണവും താരതമ്യം ചെയ്തുകൊണ്ടുള്ള വിശദീകരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. 2005ല്‍ 19 ലക്ഷം പേര്‍ എയിഡ്‌സ് ബാധിച്ചു മരണമടഞ്ഞെങ്കില്‍ 2016ല്‍ മരിച്ചവരുടെ എണ്ണം പത്ത് ലക്ഷം ആണ്.

എയ്ഡ്‌സിനെതിരെയുള്ള മരുന്ന് കണ്ടെത്തുന്നതിനായി ലോകത്താകമാനം നിരവധി പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സ് ചികിത്സയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഇതാണ് മരണനിരക്കില്‍ കുറവ് വരുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3.67 കോടി എയ്ഡ്‌സ് രോഗികളുണ്ടായിരുന്നതില്‍ 1.95 കോടി പേര്‍ക്കും മികച്ച ചികില്‍സ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

INDIANEWS24.COM International Desk

Leave a Reply