728-pixel-x-90-2-learn
728-pixel-x-90
<< >>

എയര്‍ ഏഷ്യ: കടലില്‍ നിന്നും ലഭിച്ചത് വിമാനാവശിഷ്ടമല്ല

സുരബായ:ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ച്ച രാവിലെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്നും കിട്ടിയില്ലെന്നു തീര്‍ച്ചപ്പെടുത്തി.കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ ചില വസ്തുക്കള്‍ കണ്ടെത്തിയെങ്കിലും ഇവ വിമാനാവശിഷ്ടങ്ങളാണെന്ന് വ്യക്തമാക്കുന്നതില്‍ പരാജയപ്പെട്ടതായി ഇന്തോനേഷ്യ അറിയിച്ചു.

ഇന്തോനേഷ്യയിലെ കളിമന്താന് സമീപമുള്ള നന്‍ഗ ദ്വീപിന് സമീപത്തെ കടലിലാണ് ഒഴുകി നടക്കുന്ന നിലയില്‍ ചില വസ്തുക്കള്‍ കണ്ടെത്തിയത്.വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന ആസ്‌ട്രേലിയയുടെ ഒറിയോണ്‍ വിമാനങ്ങളാണ് ഇവ കണ്ടെത്തിയത്.എന്നാല്‍ വസ്തുക്കള്‍ വിമാനത്തിന്റെ ഭാഗങ്ങളാണെന്നതിനുള്ള ശക്തമായ തെളിവുകളൊന്നും തന്നെ ലഭിച്ചില്ലെന്ന് ഇന്തോനേഷ്യയുടെ വൈസ് പ്രസിഡന്റ് ജൂസഫ് കല്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച്ച രാവിലെയാണ് അന്വേഷണ സംഘം വിമാനം കടലില്‍ പതിച്ചിരിക്കാം എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നത്.ശക്തമായ തിരച്ചിലിനിടയില്‍ പ്രതികൂല കാലാവസ്ഥ പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.

INDIANEWS24 ITERNATIONAL DESK

Leave a Reply