ന്യൂഡല്‍ഹി: എയര്‍ ഏഷ്യയുടെ ഏറ്റവും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 99 രൂപയില്‍ തുടങ്ങുന്ന ആഭ്യന്തര യാത്രവരെ പ്രഖ്യാപനത്തിലുണ്ട്.
തിരഞ്ഞെടുത്ത ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിലേക്കാണ് ഇളവിനായി ജനുവരി 21 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റിനേ ഇളവുകളുണ്ടാകൂ. ബംഗളുരു, ഹൈദരാബാദ്, കൊച്ചി, കൊല്‍കത്ത, ഡല്‍ഹി, പൂനെ, റാഞ്ചി എന്നിവിടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജനുവരി 15 മുതല്‍ ജൂലൈ 31 വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് ലഭിക്കുക. കൂടാതെ ബാലി, ബാങ്കോക്ക്, ക്വാലലംപൂര്, മെല്‍ബണ്‍, സിംഗപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് 1499 രൂപയില്‍ തുടങ്ങുന്ന ചാര്‍ജുകളും ഉണ്ട്.
INDIANEWS24.COM NEWDELHI