728-pixel-x-90-2-learn
728-pixel-x-90
<< >>

എയര്‍ ഇന്ത്യ മോശം വിമാനക്കമ്പനികളില്‍ മൂന്നാമത്‌

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ മൂന്നാമത്.കൃത്യനിഷ്ഠത എത്രത്തോളം പാലിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.ആഗോളതലത്തില്‍ വിമാനക്കമ്പനികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഫ്‌ളൈറ്റ് സ്റ്റാറ്റസ് വിമാനക്കമ്പനികളുടെ നിലവാരം തിരഞ്ഞെടുത്തുകൊണ്ടുള്ള പട്ടിക തയ്യാറാക്കുകയായിരുന്നു.

മോശം കമ്പനികളുടെ നിരയില്‍ എയര്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഇസ്രയേലില്‍ നിന്നുള്ള ഇ എല്‍ എ എല്‍, ഐസ്‌ലാന്‍ഡ് എയര്‍ എന്നീ എയര്‍ ലൈനുകളാണുള്ളത്.ഫിലിപ്പീന്‍ എയര്‍ലൈന്‍സ്, ഏഷ്യാന എയര്‍ലൈന്‍സ്, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് എന്നിവ മോശം കമ്പനികളുടെ നിരയില്‍ എയര്‍ ഇന്ത്യയ്ക്ക് പിന്നാലെയുള്ളവയാണ്.വിമാനങ്ങളുടെ സമയക്രമം വൈകുന്നത്, വിമാനക്കമ്പനി നല്‍കുന്ന സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഗുണനിലവാരം കണക്കാക്കിയത്.

ഡച്ച് കമ്പനിയായ കെ എല്‍ എം ആണ് ഏറ്റവും മികച്ച കമ്പനിയായി പട്ടികയില്‍ ഇടം നേടിയത്. സ്‌പെയിനിന്റെ ഐബീരിയ, ജപ്പാന്റെ ജെ എ എല്‍, ഖത്തര്‍ എയര്‍വേസ് എന്നിവ തൊട്ടുടുത്ത സ്ഥാനങ്ങളിലുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply