jio 800x100
jio 800x100
728-pixel-x-90
<< >>

എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ ആദ്യമായി ലാഭത്തില്‍

കൊച്ചി:പ്രവര്‍ത്തനം തുടങ്ങിയിട്ട് ആദ്യമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ ലാഭത്തിലായി.2014-2015ലെ കണക്ക് പരിശോധിച്ചതില്‍ നിന്നാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനി നൂറ് കോടിയുടെ അറ്റാദായം നേടിയതായി വ്യക്തമായത്.

മുന്‍ സാമ്പത്തിക വര്‍ഷം 300 കോടി രൂപ നഷ്ടത്തിലായിരുന്നു.ഗള്‍ഫിലേക്കും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ നടത്തുന്നത്.പ്രതിവാരം 175 സര്‍വീസുകളാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ നടത്തുന്നത്.

ഇന്ധന വില കുറഞ്ഞതും മാനെജ്‌മെന്റിന്റെ കാര്യക്ഷമത വര്‍ധിച്ചതുമാണു കമ്പനി ലാഭത്തിലെത്താന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ വര്‍ഷം 23 ശതമാനമാണ് ഏവിയേഷന്‍ ഫ്യുവല്‍ വിലയില്‍ കുറവുണ്ടായത്.വിമാന സര്‍വീസിന്റെ 40 മുതല്‍ 60 ശതമാനം വരെ ചെലവ് ഇന്ധനത്തിനു വേണ്ടിവരുന്നതാണ്.

INDIANEWS24.COM Business Desk

Leave a Reply