728-pixel-x-90-2-learn
728-pixel-x-90
<< >>

എയര്‍ഇന്ത്യാ എക്‌സ്പ്രസില്‍ 30 കിലോ ബാഗേജ് സൗജന്യം

ദുബായ്:എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ഇനിമുതല്‍ 30 കിലോഗ്രാം സൗജന്യ ബാഗേജ് അനുവദിക്കും.അധികൃതരുടെ തീരുമാനം പ്രാബല്യത്തിലായി.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം അവസാനം വരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മിഡില്‍-ഈസ്റ്റില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് 30 കിലോ വരെ ലഗേജ് ഫീയില്ലാതെ ബാഗേജുമായി യാത്ര ചെയ്യാനാകും.എയര്‍ ഇന്ത്യയുടെ ഗള്‍ഫ്, മിഡില്‍-ഈസ്റ്റ്, ആഫ്രിക്ക റീജിയണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓഫീസുമായോ ട്രാവല്‍ ഏജന്റുമായോ ബന്ധപ്പെടണം.

INDIANEWS24.COM Travel Desk

Leave a Reply