jio 800x100
jio 800x100
728-pixel-x-90
<< >>

എമിറേറ്റ്‌സ് വിമാനങ്ങള്‍ പറക്കുന്നത് ‘വന്യമൃഗങ്ങളെയും’ കൊണ്ട്‌

ദുബായ്:വന്യമൃഗങ്ങളുടെ ചിത്രങ്ങളുള്ള വിമാനങ്ങളായി എമിറേറ്റ്‌സ് വിമാനം പറക്കും.വന്യജീവി സംരക്ഷണത്തിന് പ്രചാരം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് വിമാനക്കമ്പനി വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് പറക്കാന്‍ തീരുമാനിച്ചത്.

ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ എമിറേറ്റ്‌സിന്റെ രണ്ട് വിമാനങ്ങളിലാകും ആന,പുലി,സിംഹം തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഡിസൈന്‍ ചെയ്തുകഴിഞ്ഞു.പ്രചാരണത്തിനായി വിമാനക്കമ്പനിയെ യുണൈറ്റഡ് ഫോര്‍ വൈല്‍ഡ് ലൈഫ് എന്ന സംഘടന സഹായിക്കുന്നുണ്ട്.വന്യമൃഗവേട്ടയും കച്ചവടവും അവസാനിപ്പിക്കുകയെന്നതാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യാന്തര സര്‍വീസ് നടത്തുന്ന എ 380 എയര്‍ബസ് വിമാനങ്ങളില്‍ ചിത്രം വരിച്ചിട്ടുണ്ട്.ലണ്ടന്‍,മൗറീഷ്യസ് റൂട്ടുകളിലാണ് ഡിസൈന്‍ ചെയ്ത വിമാനങ്ങള്‍ പറക്കുക.

INDIANEWS24.COM Gulf Desk

Leave a Reply