728-pixel-x-90-2-learn
728-pixel-x-90
<< >>

എമിറേറ്റ്‌സ് വിമാനങ്ങളില്‍ പത്ത് കിലോ അധിക ലഗേജ് ഓഫര്‍

ദുബായ്: എമിറേറ്റ്‌സിന്റെ എക്കണോമി ക്ലാസ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിശ്ചിത പരിധിയെക്കാള്‍ പത്ത് കിലോ വരെ അധികം ലഗേജ് കയറ്റി യാത്ര ചെയ്യാം. നിശ്ചിത കാലത്തേക്കുള്ള ഈ ഓഫര്‍ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെടും. യു എ ഇയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് മാത്രമായിരിക്കും ഓഫര്‍ ബാധകമായിരിക്കുക. തിരിച്ചിങ്ങോട് അധിക ലഗേജ് കയറ്റാനാകില്ല.

2017 സെപ്റ്റംബര്‍ 30 വരെ വിറ്റതും വരുന്ന ഡിസംബര്‍ 13 വരെ യാത്ര ചെയ്യുന്നവര്‍ക്കുമായിരിക്കും എമിറേറ്റ്‌സിന്റെ ഈ ഓഫര്‍ മുതലാക്കാനാകുകയെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചിയെ കൂടാതെ ഡര്‍ഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനും ഈ ആനുകൂല്യം ബാധകമായിരിക്കും. പാക്കിസ്താനിലെ വിവിധ നഗരങ്ങളിലേക്കും കാബൂള്‍, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എമിറേറ്റ്‌സ് യാത്രക്കാര്‍ക്കും പത്ത് കിലോ അധിക ലഗേജ് എന്ന ഈ ഓഫര്‍ അനുവദിച്ചിട്ടുണ്ട്.

ഇത് കൂടാതെ ദുബായില്‍ നിന്നും ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഹരാരെ, ലുവാണ്ട, ലഗോസ്, മനില, കെയ്‌റോ, കാസബ്ലാങ്ക, നെയ്‌റോബി, ദാറുസ്സലാം തുടങ്ങിയ നഗരങ്ങളിലേക്ക് 15 കിലോവരെ അധിക ലഗേജ് കയറ്റാമെന്നാണ് എമിറേറ്റ്‌സിന്റെ ഓഫര്‍.

INDIANEWS24.COM Gulf Desk

Leave a Reply