728-pixel-x-90-2-learn
728-pixel-x-90
<< >>

എമിറേറ്റ്‌സ് ഏറ്റവും മികച്ച വിമാനക്കമ്പനി

ദുബായ്:ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്‌കാരം എമിറേറ്റ്‌സിന്.280 വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ട് കോടിയോളം യാത്രക്കാരില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലൂടെയാണ് മികച്ച വിമാനക്കമ്പനിയെ തെരഞ്ഞെടുത്തത്.നാലാം തവണയാണ് എമിറേറ്റ്‌സ് ഈ നേട്ടം കൈവരിക്കുന്നത്.സ്‌കൈ ട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സില്‍ ആണ് നേട്ടം.

ഗള്‍ഫ് വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സാണ് മികച്ച രണ്ടാമത്തെ കമ്പനിയായി തെരഞ്ഞെടുത്തത്.മറ്റൊരു ഗള്‍ഫ് വിമാനക്കമ്പനിയായ ഇത്തിഹാജ് എയര്‍വേയ്‌സ് ആറാം സ്ഥാനം കൈവരിച്ചു.വിമാനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനായി 41 ഘടകങ്ങള്‍ പരിഗണിച്ചിരുന്നു.ഏറ്റവും മികച്ച വിമാനക്കമ്പനിയെന്നതിലുപരി മധ്യപൂര്‍വ്വേഷ്യയിലെ മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്‌കാരവും ഫ്‌ളൈറ്റിനകത്തെ വിനോദ സംവിധാനത്തിനുള്ള പുരസ്‌കാരവും എമിറേറ്റ്‌സ് ആണ് സ്വന്തമാക്കിയത്.സ്‌കൈ ട്രാക്‌സ് അവാര്‍ഡ്‌സിന്റെ 15 വര്‍ഷത്തിനിടെ മികച്ച വിനോദസംവിധാനത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി 12-ാം തവണയാണ് ഈ വിമാനക്കമ്പനി സ്വന്താമക്കുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply