728-pixel-x-90-2-learn
728-pixel-x-90
<< >>

എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ കാളിദാസൻ മലയാളത്തിലേക്ക്

ജയറാമിന്റെ മകൻ കാളിദാസൻ മലയാളത്തിൽ നായകനാകുന്നു.1983,ആക്ഷൻ ഹീറോ ബിജു എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.കാംപസ് പശ്ചാത്തലമാക്കിയ ചിത്രത്തെ കുറിച്ച് കാളിദാസൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആറിയിച്ചത്.

ബാലതാരമായി, കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ സിനിമകളില്‍ കാളിദാസ് അഭിനയിച്ചിട്ടുണ്ട്.രണ്ട് ചിത്രങ്ങളിലും ജയറാമിന്റെ മകനായാണ് അഭിനയിച്ചത്.നായകനായുള്ള ആദ്യചിത്രം തമിഴിലായിരുന്നു.ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ഒരു പക്കാ കഥൈ ആയിരുന്നു chithram.പിന്നീട് പ്രഭുവിനൊപ്പം മീന്‍കുഴമ്പും മണ്‍പാനയും എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

INDIANEWS24.COM Movies

Leave a Reply