728-pixel-x-90-2-learn
728-pixel-x-90
<< >>

എബോള രോഗലക്ഷണം: ലൈബീരിയയില്‍ നിന്നെത്തിയ ആറുപേര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: ലൈബീരിയയില്‍ നിന്നെത്തിയ ഇന്ത്യക്കാരില്‍ ആറുപേരെ എബോള രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വിശദ പരിശോധനകള്‍ക്ക് ശേഷമേ ഇവര്‍ക്ക് രോഗമുണ്ടോയെന്ന് സ്ഥിരീകരിക്കുകയുള്ളു. ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. എബോള വൈറസ് ബാധയുള്ള ലൈബീരിയയില്‍ നിന്ന് 112 പേരാണ് ചൊവാഴ്ച്ച ഇന്ത്യയിലെത്തിയത്.

ലൈബീരിയയില്‍ നിന്നെത്തുന്നവര്‍ക്കായി ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ പരിശോധനക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന ലൈബീരിയയില്‍ നിന്നുള്ള വിമാനം ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റും. തുടര്‍ന്ന് യാത്രക്കാരില്‍ പരിശോധന നടത്തും. രോഗലക്ഷണം കണ്ടെത്തുന്നവരെ നേരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ സാധാരണ നടപടിക്രമാങ്ങള്‍ക്കായി വിട്ടയക്കും. യാത്രക്കാരുടെ ബാഗേജുകളും മറ്റും പരിശോധിച്ച് അണുവിമുക്തമാക്കും.

പരിശോധനക്കുശേഷം വിമാനം അണുവിമുക്തമാക്കി അര മണിക്കൂര്‍ കഴിഞ്ഞേ യാത്രക്കാരെ കയറ്റുകയുള്ളൂ. ഇത്യോപ്യന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ്, ജെറ്റ് എയര്‍വേയ്സ്, സൗത്ത് ആഫ്രിക്കന്‍ എയര്‍വേയ്സ് എന്നീ വിമാനക്കമ്പനികളാണ് എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വ്വീസ് നടത്തുന്നത്.

INDIANEWS24 NATIONAL DESK

Leave a Reply