728-pixel-x-90-2-learn
728-pixel-x-90
<< >>

എബോള ഭീതിയില്‍ ബ്രാംപ്ടന്‍

 

ബ്രാംപ്ടന്‍: നൂറു കണക്കിന് പേരുടെ മരണത്തിന് ഇടയാകിയ എബോള രോഗം കാനഡയിലും? അടുത്തിടെ നൈജീരിയ സന്ദര്‍ശിച്ച ശേഷം തിരിച്ചെത്തിയ ഒരാളെ ഫ്ലൂ ലക്ഷണങ്ങളോടെ ബ്രാംപ്ടനിലെ സിവിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇയാള്‍ക്ക് എബോള രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗിയെ പ്രത്യേകം സജ്ജമാക്കിയ മുറിയിലേക്ക് മാറ്റി. ആശുപത്രിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച്‌ മാസത്തിന് ശേഷം ആയിരത്തോളം പേരുടെ ജീവനെടുത്ത എബോള പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. ഇവിടം സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷമാണ് പനിയും ഫ്ലൂവിന്റെ മറ്റ് ലക്ഷണങ്ങളുമായി ഒരാള്‍ ആശുപത്രിയില്‍ എത്തിയത്.

എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഇയാളെ ഐസൊലേറ്റ് ചെയ്ത മുറിയിലേക്ക് മാറ്റിയതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. എബോളയുടെ അതേ ലക്ഷണങ്ങള്‍ മറ്റ് പല രോഗങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ രോഗിയെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയാള്‍ക്ക് എബോള രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഒണ്ടാരിയോ ആരോഗ്യമന്ത്രി ഡോ. എറിക് ഹോകിന്‍സും അറിയിച്ചു.

ജനങ്ങള്‍ ഭയക്കേണ്ട കാര്യമില്ലെന്ന് പ്രമുഖ മൈക്രോബയോളജിസ്റ്റായ ജേസന്‍ ടെട്രോ പറഞ്ഞു. എബോള രോഗത്തിനെതിരെ കാനഡ ശക്തമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. സാര്‍സ് പോലെ വായുവിലൂടെയോ രോഗിയുമായുള്ള സാധാരണ ഇടപെടലിലൂടെയോ എളുപ്പം പകരുന്ന രോഗമല്ല എബോള. രോഗിയുടെ ശരീരത്തില്‍ നിന്നുണ്ടാകുന്ന സ്രവങ്ങളിലൂടെ നേരിട്ടാണ് എബോള പകരുന്നതെന്ന് ടെട്രോ പറഞ്ഞു.

Leave a Reply