728-pixel-x-90-2-learn
728-pixel-x-90
<< >>

എബോള ബാധിച്ച് അമേരിക്കയില്‍ ആദ്യ മരണം

വാഷിങ്ടണ്‍:എബോള രോഗം ബാധിച്ചുള്ള അമേരിക്കയിലെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു.ലൈബീരിയയില്‍ നിന്നെത്തി ഡാലസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന രോഗിയാണ് മരണത്തിന് കീഴടങ്ങിയത്.തോമസ് എറിക് ഡങ്കന്‍(42) എന്ന ഇയാള്‍ ലൈബീരിയന്‍ പൗരനാണ്.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന ഇയാള്‍ നാട്ടില്‍ നിന്നും അമേരിക്കയിലെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് എബോള വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് ഡാലസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഡങ്കനുമായി അടുത്ത് ഇടപഴകിയ അമ്പത് പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ പത്ത് പര്‍േക്ക് വൈറസ് ബാധിക്കാന്‍ സാധ്യത വളരെ കൂടുതലാണെന്ന് മെഡിക്കല്‍ സംഘം കരുതുന്നു.എന്നാല്‍ ആരിലും ഇതേ വരെ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

ഇക്കഴിഞ്ഞ സെപ്തംബര്‍ ഇരുപതിന് ലൈബീരിയയില്‍ നിന്നും അമേരിക്കയിലെത്തിയ ഡങ്കന് 30 നാണ് രോഗം പിടിപ്പെട്ടതായി സ്ഥിരീകരിച്ചത്.ഡാലസ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സും കാര്യമായി പരിശ്രമിച്ചെങ്കിലും രോഗിയുടെ നില പെട്ടെന്നു തന്നെ കൂടുതല്‍ വഷളാകുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം എബോള ബാധിച്ച് ലോകത്ത് ഇതേവരെ 3431 പേര്‍ മരിച്ചിട്ടുണ്ട്.ഇതിനിടെ എബോള ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ സ്‌ക്രീനിങ്ങ് നടത്തുന്നതടക്കമുള്ള കര്‍ശന നീക്കങ്ങള്‍ക്കായി അമേരിക്ക തീരുമാനമെടുത്തു.എബോള കൂടുതലായി വ്യാപിച്ചിരിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് രോഗം പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 200 ല്‍ അധികം സൈനികരെ അമേരിക്ക ഓരാഴ്ച്ച മുമ്പ് അയച്ചിരുന്നു.ലൈബീരിയക്കു പുറമെ ലിബിയ, സിയേറ ലിയോണ്‍, ഗിനിയ,സെനഗല്‍ തുടങ്ങിയ രാജ്യങ്ങളിലും എബോള ബാധയുള്ളവര്‍ നിരവധിയുണ്ട്.

INDIANEWS24.COM WASHINGTON

Leave a Reply