728-pixel-x-90-2-learn
728-pixel-x-90
<< >>

എബോള: ഇന്ത്യയിലെത്തിയ 821 പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി:കേരളത്തിലെത്തിയവരുള്‍ളുള്‍പ്പെടെ വിദേശത്ത് നിന്നെത്തിയ 821 പേര്‍ എബോള രോഗഭീതിമൂലം നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച്ച അറിയിച്ചു.വിവിധ ആശുപത്രികളില്‍ കഴിയുന്നവരില്‍ കൂടുതലും കേരള, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങലുള്ളവരാണ്. എന്നാല്‍ ഇവരില്‍ ആരിലും രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

ഈ മാസം 25ന് ശേഷം ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തിയ 148 പേരിലാണ് എബോള രോഗലക്ഷണം കണ്ടെത്തിയത്. ഡല്‍ഹി, മുംബൈ, ബാംഗളുരു, ചെന്നൈ, കൊച്ചി വിമാനത്താളങ്ങളിലിറങ്ങിയവരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്.ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് രോഗം വ്യാപകമായുള്ളത്.രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എബോള പിടിപെട്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തിയ വിമാനങ്ങള്‍ പ്രത്യേക ബേയിലേക്ക് മാറ്റിയിട്ട് എല്ലാവരിലും വൈദ്യ പരിശോധന നടത്തി രോഗം നിര്‍ണയിക്കാന്‍ വിമാനത്താവളങ്ങളിലെ അധികൃതര്‍ നടപടി തുടങ്ങിയിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ഇവിടെ നിന്നും നേരിട്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2615 പേരില്‍ രോഗംപിടിപെട്ടിട്ടുണ്ട്. ഇതില്‍ 1427 പേര്‍ മരണമടയുകയും ചെയ്തു.

INDIANEWS24 New Delhi

Leave a Reply