728-pixel-x-90-2-learn
728-pixel-x-90
<< >>

എബോള: വിമാനത്താവളങ്ങളില്‍ സ്‌ക്രീനിങ്ങ് നടത്തുമെന്ന് ഒബാമ

വാഷിങ്ടണ്‍:എബോള വൈറസ് വ്യാപകമാകുന്നത് തടയാന്‍ ആവശ്യമെങ്കില്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കാരെ സ്‌ക്രീനിങ്ങിന് വിധേയമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്  ഒബാമ.ആരോഗ്യ വകുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം വൈറസ് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അമേരിക്കയില്‍ എബോള വൈറസ് വ്യാപകമായി പടരാന്‍ സാധ്യത കുറവാണെന്നും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.എന്നാല്‍ വിമാനത്താവളങ്ങളിലും എബോള ഉത്ഭവ രാജ്യങ്ങളിലും വിമാന യാത്രക്കാരെ എബോള സ്‌ക്രീനിങ്ങിന് വിധേയരാക്കുന്നതിനെ കുറിച്ച് വ്യക്തമായി വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.വൈറസ് കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തുന്നവരെയാണ് സ്‌ക്രീനിങ്ങിന് വിധേയരാക്കുകയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള വൈറസ് വ്യാപകമായി പടര്‍ന്നിരിക്കുന്നത്.ഏറ്റവും കൂടുതല്‍ എബോള രോഗികളുള്ളത് ലൈബീരിയയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.ലോക ആരോഗ്യ സംഘടന(ഡബ്ലിയു എച്ച് ഒ)യുടെ കണക്ക് പ്രകാരം രോഗം ബാധിച്ച് ഇതേവരെ മൂവായിരത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്.

INDIANEWS24.COM WASHINGTON

 

Leave a Reply